എഡിറ്റര്‍
എഡിറ്റര്‍
ലെവിസ് ഹാമില്‍ട്ടണ്‍ എന്റെ നല്ല സുഹൃത്ത് മാത്രം: നിക്കോള്‍
എഡിറ്റര്‍
Thursday 14th November 2013 12:59pm

Lewis-Hamilton

ലണ്ടന്‍: വേര്‍പിരിഞ്ഞെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് നിക്കോള്‍ ഷെര്‍സിങ്ങറും മുന്‍ കാമുകന്‍ ലെവിസ് ഹാമില്‍ട്ടണും. പ്രണയം തകര്‍ന്നതിന് ശേഷവും ഇരുവരും രഹസ്യ കൂടിക്കാഴ്ച്ചകള്‍ നടക്കുന്നതായി പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു പുസ്സിക്കാറ്റ് ഡോള്‍ ഗായിക നിക്കോള്‍. ഞങ്ങള്‍ ‘വെറും സുഹൃത്തുക്കള്‍’ മാത്രമാണെന്നാണ് നിക്കോള്‍ ഹാമില്‍ട്ടണുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂണിലാണ് ഫോര്‍മുല വണ്‍ താരം ഹാമില്‍ട്ടണും നിക്കോളും വേര്‍പിരിഞ്ഞത്. എന്നാല്‍ ഇരുവരേയും ലണ്ടനിലെ ഹോട്ടലില്‍ വെച്ച് വീണ്ടും ഒന്നിച്ച് കണ്ടത് പാപ്പരാസികള്‍ ഏറെ ആഘോഷിച്ചിരുന്നു.

അത് തീര്‍ത്തും സാധാരണമായ കൂടിക്കാഴ്ച്ചയായിരുന്നു. ആ രാത്രി ഞങ്ങള്‍ മറ്റ് ചില കാര്യങ്ങളാണ് സംസാരിച്ചത്. നിക്കോള്‍ പറയുന്നു.

Advertisement