Categories

യു എ ഇ­യില്‍ ജ­ല­വി­താ­നം കു­റ­യു­ന്നു

റ­ശീദ് പുന്നശ്ശേരി

ഷാര്‍­ജ: വ­ട­ക്കന്‍ എ­മി­റേ­റ്റ്‌­സി­ലെ ഭൂ­ഗര്‍ഭ­ജ­ല സ്രോ­ത­സ്സു­കള്‍ വ­റ്റി­വ­ര­ളു­ന്ന­താ­യി ജ­ലം പ­രി­സ്ഥി­തി മ­ന്ത്രാ­ല­യ­ത്തി­ന്റെ പഠ­ന­റി­പ്പോര്‍ട്ട്. യു എ ഇ യിലെ ശു­ദ്ധ­ജ­ല­വി­ത­ര­ണ­ത്തി­ന്റെ മു­ഖ്യ ­പ­ങ്കും പ്ര­ദാ­നം ചെ­യ്യുന്ന മേ­ഖ­ല­യി­ലെ ജ­ല­വി­താ­ന­ത്തില്‍ ക­ഴി­ഞ്ഞ ര­ണ്ടു വര്‍­ഷ­ത്തി­നി­ടെ ഗ­ണ്യമാ­യ കു­റ­വു­ സം­ഭ­വി­ച്ച­താ­യും നി­ര­ന്ത­രമാ­യ ജ­ല­ചൂ­ഷ­ണ­മാ­ണ് ഇ­തി­നു കാ­ര­ണ­മെ­ന്നു­മാണ് പഠ­നം വ്യ­ക്ത­മാ­ക്കു­ന്നത്.

യു എ ഇ പ­രി­സ്­ഥി­തി മ­ന്ത്രാ­ല­യവും യു എ ഇ യൂ­നി­വേ­ഴ്‌­സി­റ്റിയും സം­യു­ക്ത­മാ­യാ­ണ് പഠ­നം ന­ട­ത്തി­യ­ത്. ഫു­ജൈ­റ, കല്‍­ബ, ദി­ബ, ഖോര്‍­ഫ­ക്കാന്‍, ദൈ­ദ് തു­ടങ്ങി­യ ഭാ­ഗ­ങ്ങ­ളി­ലെ വിവി­ധ ക്യ­ഷി­യി­ട­ങ്ങ­ളിലെ കു­ഴല്‍­ക്കി­ണ­റു­ക­ളില്‍ നിന്ന് ശേ­ഖ­രി­ച്ച സാ­മ്പി­ളു­ക­ളാ­ണ് പഠ­ന­വി­ധേ­യ­മാ­ക്കി­യ­ത്. 1986മു­തല്‍ 200 വ­രെയു­ള്ള കാ­ല­യ­ല­വില്‍ ന­ടത്തി­യ പ­ഠ­ന­ങ്ങ­ളില്‍ ഭൂ­ഗര്‍­ഭ­ജ­ല­ത്തി­ന്റെ അ­ള­വില്‍ വലി­യ മാ­റ്റ­മ­ു­ണ്ടാ­യി­രു­ന്നില്ല.

എ­ന്നാല്‍ 200 മീ­റ്റര്‍ താ­ഴ്­ച്ച­യില്‍ നി­ന്നെ­ടു­ത്ത ജ­ല സാ­മ്പി­ളു­ടെ പരി­ശോ­ധ­ന­യില്‍ ജ­ല­വി­താ­ന­ത്തില്‍ ക­ഴി­ഞ്ഞ ര­ണ്ടു­വര്‍­ഷ­ത്തി­ന­കം ആ­ശ­ങ്കാ­ജ­ന­കമായ കു­റ­വു­ണ്ടാ­യ­താ­യി പഠ­ന­ത്തി­ന് നേ­ത്യ­ത്വം നല്‍കി­യ അ­ഹ്മ­ദ് സൈ­യ്­ഫ് മ­താര്‍ പ­റ­ഞ്ഞു.

മ­ഴ­യു­ടെ അ­ള­വി­ലുണ്ടാ­യ കു­റ­വു­കാര­ണം ഇത്ത­വ­ണ വേ­നല്‍­ക്കാ­ലം ക­ഴി­ഞ്ഞാലും കു­ഴല്‍­കി­ണ­റു­ക­ളി­ലെ ജ­ല­നിര­പ്പ് ഉയ­രാ­നി­ട­യി­ല്ലെ­ന്നു­മാ­ണ് ഇ­തു വ്യ­ക്ത­മാ­ക്കു­ന്നത്. കൃ­ഷി­യി­ട­ങ്ങള്‍ മ­തിയാ­യ വെ­ള്ളം ല­ഭി­ക്കാ­തെ വ­ര­ണ്ടു­തു­ട­ങ്ങി­യി­ട്ടു­ണ്ട്. ത­ങ്ങ­ളു­ടെ കി­ണ­റു­ക­ളി­ലെ ജലം കു­ടി­വെ­ള്ള ക­മ്പ­നി­കള്‍­ക്ക് വി­റ്റാ­ണ് കാര്‍­ഷ­കര്‍ ജീ­വി­ക്കു­ന്നത്. എ­ന്നാല്‍ കു­ടി­വെ­ള്ള ക­മ്പ­നി­കള്‍ അ­മി­ത­തോ­തില്‍ ജ­ലം ഊ­റ്റി­യ­തോ­ടെ­യാ­ണ് ജ­ല­വി­താ­നം കു­റ­യാന്‍ തു­ട­ങ്ങി­യ­തെന്നും സ­ഗ­ര­സ­ഭ­യു­ടെ അ­നു­മ­തി­പ­ത്ര­മില്ലാ­തെ­ ഇത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ത്തുന്ന­ത് നി­യ­മ­വി­രു­ദ്ധ­മാ­ണെന്നും ഫു­ജൈ­റ ന­ഗര­സ­ഭ പൊ­തു­ജനാ­രോ­ഗ്യ വി­ഭാ­ഗം മേ­ധാ­വി അസീ­ല അല്‍­മു­അല്ല പ­റ­ഞ്ഞു.

വാ­ദി­കളും നീ­രൊ­ഴുക്കും കൃ­ഷി­യി­ട­ങ്ങ­ളും ധാ­രാ­ള­മാ­യു­ള്ള വ­ട­ക്കന്‍ എ­മി­റേ­റ്റു­ക­ളി­ലെ ഭൂഗര്‍­ഭ ജ­ല­നി­ര­പ്പി­ലു­ണ്ടാ­യി­രി­ക്കു­ന്ന വ്യ­തി­യാ­നം ശുദ്ധ­ജ­ല ല­ഭ്യ­ത­യില്‍ വ­രും­നാ­ളു­ക­ളില്‍ ഗു­രു­ത­രമാ­യ പ്ര­തിസ­ന്ധി സൃ­ഷ്ടി­ക്കു­മെ­ന്ന കാര്യം തീര്‍­ച്ച­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.