കൊച്ചി: ആലപ്പുഴയിലെ മാരാരിക്കുളത്ത് ആളില്ലാ ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ മരിച്ച ജര്‍മന്‍ ദമ്പതികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് സംസ്‌കരിക്കും. കൊച്ചിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.

അപകടത്തില്‍ കൊല്ലപ്പെട്ട മാല്‍ഫ്രഡിന്റെ സഹോദരനും ബന്ധുക്കളും ജര്‍മനിയില്‍ നിന്ന് എത്തിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന് ഇവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ചിതാഭസ്മം ജര്‍മനിയിലേക്ക് കൊണ്ടുപോകും.