Administrator
Administrator
ഇന്ദു കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന കത്ത് ലഭിച്ചു
Administrator
Thursday 5th May 2011 3:59pm

engineering student indhu diedതിരുവനന്തപുരം:ഗവേഷകയായ ഇന്ദുവിനെ ട്രെയിന്‍യാത്രക്കിടെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന കത്ത് ലഭിച്ചതായി ഇന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍. കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ദുവിനെ കരുതിക്കൂട്ടി അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് തെളിയിക്കുന്ന കത്ത് ലഭിച്ചതെന്ന് കൃഷ്ണന്‍ നായര്‍ വ്യക്തമാക്കി. കത്ത്, കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ചിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

കേസന്വേഷണത്തില്‍ റെയില്‍വെപോലീസിന് പരിമിതികള്‍ ഉണ്ടെന്ന് മനസ്സിലാക്കിയാണ് അന്വേഷണം ക്രൈംബാഞ്ച് നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും ഇന്ദുവിന്റെ മരണംസംബന്ധിച്ച സത്യം പുറത്തുവരുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ട്രെയിന്‍യാത്രക്കിടെ ഇന്ദുവിനെ കാണാതാകുന്നത്. ദിവസങ്ങള്‍ക്കുശേഷം പെരിയാറില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് തെളിഞ്ഞിട്ടുവെങ്കിലും ഇന്ദുവിന്റെ മൃതശരീരത്തിന്റെ മുഖത്തും പുറത്തുമുള്ള ചുവന്ന പാടുകള്‍ സംശയത്തിനിടയാക്കുന്നു. കരുതിക്കൂട്ടിനടത്തിയ കൊലപാതകമാണോ ഇന്ദുവിന്റേത് എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

Advertisement