തിരുവനന്തപുരം:ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എ.എന്‍.രാജന്‍ബാബുവിനു സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷം പ്രവര്‍ത്തകര്‍ കെ.ആര്‍ ഗൗരിയമ്മയ്ക്ക് കത്തെഴുതി. ജെ.എസ്.എസിന്റെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ സംസ്ഥാന സെന്റര്‍ ഇന്ന് ആലപ്പുഴയില്‍ നടക്കുന്നതിനിടയിലാണു സ്ത്രീപക്ഷം പ്രവര്‍ത്തകരുടെ നീക്കം.

സ്വഭാവദൂഷ്യം ആരോപിച്ചാണ് സ്ത്രീപക്ഷം പ്രവര്‍ത്തകര്‍ രാജന്‍ബാബുവിനെതിരെ രംഗത്തെത്തിയത്. ആലപ്പുഴ, ഏറണാകുളം, തൃശൂര്‍, കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ കത്തിന്റെ പകര്‍പ്പ് ലഘുലേഖകളാക്കി വിതരണം ചെയ്തിട്ടുമുണ്ട്. രാജന്‍ബാബുവിന്റെ ഭാര്യ ഗൗരിയമ്മയ്ക്കു നല്‍കിയിട്ടുള്ള പരാതി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജന്‍ബാബുവിനെ ഒഴിവാക്കുന്നത് പാര്‍ട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സൂചന. രാജന്‍ബാബുവിനെ അനുകൂലിക്കുന്ന പ്രബല വിഭാഗം ഇപ്പോഴും പാര്‍ട്ടിയില്‍ ശക്തമാണ്.