എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു കേസില്‍ പുതിയ വെളിപ്പെടുത്തല്‍; ആത്മഹത്യാക്കുറിപ്പായി കരുതുന്ന കത്ത് ജിഷ്ണുവിന്റേതല്ലെന്ന് സെന്‍കുമാര്‍
എഡിറ്റര്‍
Sunday 2nd July 2017 7:39pm

തിരുവനന്തപുരം: ജിഷ്ണു കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സെന്‍കുമാര്‍. പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കേസില്‍ ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമാണെന്നും കത്തിലെ കയ്യക്ഷരം ജിഷ്ണുവിന്റേതല്ലെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


Also Read: ‘കൂട്ടത്തിലൊരാള്‍ക്ക് ആപത്ത് പറ്റിയിട്ട് നേരിട്ട് ഒന്ന് വിളിക്കാനോ ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് തലപ്പത്ത്; അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ബാബുരാജ്


കത്ത് അവിടെ കൊണ്ടിട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ നാല് വാചകങ്ങള്‍ മാത്രമാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ ജീവിതം പാഴായി, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു ജീവിതം നഷ്ടമായി.’ എന്നീ വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. വാദത്തിനിടെ ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ആത്മഹത്യക്കുറിപ്പില്‍ പ്രതികള്‍ എന്ന് പറയുന്നവരെപ്പറ്റി യാതൊരു പരാമര്‍ശവും ഇല്ലായിരുന്നു. കത്ത് പിന്നീട് കോടതി തന്നെയാണ് പുറത്തുവിട്ടത്.

Advertisement