ന്യൂദല്‍ഹി: സാമ്പത്തിക വര്‍ഷം എന്നത് ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത നിതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സമയത്തിന്റെ പ്രശ്‌നം കാരണം പല നല്ല പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു.


Must Read: കശ്മീരി മുസ്‌ലിം കുടുംബത്തെ ഗോരക്ഷകര്‍ മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; മര്‍ദ്ദിക്കരുതെന്ന് കൈ കൂപ്പി യാചിച്ച് ഒരമ്മ 


സാമ്പത്തിക വര്‍ഷം മാറ്റുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ മോദി നേരത്തെ നിയമിച്ചിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി അവസാനം എന്നതില്‍ നിന്നുമാറി ഫെബ്രുവരി ആദ്യം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണമെന്ന അഭിപ്രായവും മോദി മുന്നോട്ടുവെച്ചു.

‘ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഞ്ചുവര്‍ഷത്തിനിടെ ഒരുതവണ മാത്രം തെരഞ്ഞെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതിയല്ലോ. ശേഷിക്കുന്ന സമയം ഗൗരവമായി പ്രവര്‍ത്തിക്കാന്‍ കഴിയും’ എന്നും മോദിയെ പിന്തുണച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനാഗരിയ മാധ്യമങ്ങളോടു പറഞ്ഞു.