എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്: ബി.ജെ.പി
എഡിറ്റര്‍
Monday 14th January 2013 12:00pm

സാഗര്‍: ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അവസാനിക്കുന്നില്ല. സത്രീകള്‍ ലക്ഷ്മണ രേഖ മുറിച്ചുകടക്കരുതെന്നും ഭര്‍ത്താവിനെ ശുശ്രൂഷിച്ചിരുന്നാല്‍ മതിയെന്നുമുള്ള പരാമര്‍ശത്തിന് പിന്നാലെ മറ്റൊരു ബി.ജെ.പി നേതാവ് കൂടി രംഗത്ത്.

ബി.ജെ.പി നേതാവ് ബാബുലാല്‍ ഗൗറാണ് പുതിയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ ജീന്‍സും ടീ-ഷര്‍ട്ടും ധരിക്കുന്നതും മറ്റ് പുരുഷന്മാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും മദ്യപിക്കുന്നതും നല്ലതല്ലെന്നാണ് ബാബുലാലിന്റെ പരാമര്‍ശം.

Ads By Google

പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ ജീന്‍സും ടീ-ഷര്‍ട്ടും ധരിക്കും. അവിടങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം നൃത്തം ചെയ്യുകയും മദ്യം കഴിക്കുകയും ചെയ്യും. അത് അവരുടെ സംസ്‌കാരമാണ്. പക്ഷേ, ഇന്ത്യയില്‍ ഇതൊന്നും പാടില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ചാണ് ഇവിടെ സ്ത്രീകള്‍ ജീവിക്കേണ്ടത്. ബാബുലാല്‍ പറഞ്ഞു.

തങ്ങള്‍ക്ക് നല്ലതെന്താണെന്ന് സത്രീകള്‍ തന്നെ തീരുമാനിക്കട്ടേയെന്നും ബാബുലാല്‍ പറഞ്ഞു. മധ്യപ്രദേശിലെ നഗരവികസന മന്ത്രിയാണ് ബാബുലാല്‍. സത്രീകളുടെ വസ്ത്രധാരണ രീതിയെ കുറിച്ചുള്ള ചോദ്യത്തിനാണ് ബാബുലാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് പരാമര്‍ശിച്ചത്.

സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമുള്ള  ആര്‍.എസ.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പീഡനങ്ങള്‍ നടക്കന്നത് ഇന്ത്യയിലെ നഗരങ്ങളിലാണെന്നും ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നടക്കുന്നില്ലെന്നുമാണ് മോഹന്‍ ഭഗവത് പറഞ്ഞത്.

പാശ്ചാത്യ സംസ്‌കാരം അനുകരിക്കാനുള്ള ആധുനിക ഇന്ത്യയുടെ വെപ്രാളത്തിന്റെ ഫലമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെന്നും ഭഗവത് പറഞ്ഞു. ഭഗവതിന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

പുരുഷനെ പ്രീതിപ്പെടുത്തി വീട്ടുകാര്യങ്ങള്‍ നോക്കല്‍ മാത്രമാണ് സ്ത്രീകളുടെ ഉത്തരവാദിത്തമെന്ന ഭഗവതിന്റെ പരാമര്‍ശവും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Advertisement