എഡിറ്റര്‍
എഡിറ്റര്‍
സച്ചിനെ സ്വതന്ത്രനായി കളിക്കാന്‍ അനുവദിക്കണം: ഹര്‍ഭജന്‍
എഡിറ്റര്‍
Tuesday 3rd April 2012 4:37pm

ചെന്നൈ: സച്ചിനെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്. ടീമിനെ നയിക്കാന്‍ തനിക്ക് കഴിയുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനുവേണ്ടി ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയെന്നത് ചെറിയകാര്യം മാത്രമാണ്. അദ്ദേഹം സ്വതന്ത്രനായിരിക്കണം, സ്വതന്ത്രനായി കളിക്കാനാവണം. അദ്ദേഹം ആഗ്രഹിക്കുന്നത്ര റണ്‍സ് സ്‌കോര്‍ ചെയ്യട്ടെ.’ ഒരു പ്രസ് കോണ്‍ഫറന്‍സില്‍ ഹര്‍ഭജന്‍ പറഞ്ഞു.

‘ ഞങ്ങളുടെ ഏറ്റവും വലിയ ഘടകം സച്ചിനാണ്. കഴിഞ്ഞ ആറെട്ട് മാസങ്ങളില്‍ അദ്ദേഹം കടന്നുപോയത് ഏറെ ടെന്‍ഷന്‍ നിറഞ്ഞ മാര്‍ഗത്തിലൂടെയാണ്. അദ്ദേഹത്തില്‍ നിന്നും ക്യാപ്റ്റന്റെ സമ്മര്‍ദ്ദം ഒഴിവാക്കിത്തരണമെന്ന് എന്നോട് പറഞ്ഞു. അദ്ദേഹം ആ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചു.’ ഹര്‍ഭജന്‍ വ്യക്തമാക്കി.

സച്ചിന്റെ കയ്യില്‍ നിന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നത് വലിയ ആദരവായി താന്‍ കരുതുന്നു. തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച പാജിയോടും നിതാ ബാബിയോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.പി.എല്ലിലെ ഏത് ടീമുമായും പൊരതാനുള്ള ശേഷി മുംബൈ ഇന്ത്യന്‍സിനുണ്ട്. ഈ സീസണില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നും ഹര്‍ഭജന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement