ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ അനധികൃത ആരാധനാലയങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് കേരളം. സുപ്രീം കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

901 അനധികൃത ആരാധനാലയങ്ങളില്‍ 117 എണ്ണം നീക്കം ചെയ്യുകയും രണ്ടെണ്ണം സ്ഥലം മാറ്റി സ്ഥാപിക്കുകയും ചെയ്തു. 99 ആരാധനാലയങ്ങള്‍ക്ക് നിയമസാധുത നല്‍കിയതായും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ നടപടി സ്വീകരിക്കാത്ത സംസ്ഥാനങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇവ നീക്കം ചെയ്യാന്‍ ഇനിയും നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

Subscribe Us:

റോഡ് കയ്യേറി കയ്യേറി അനധികൃതമായി സ്ഥാപിച്ച 901 ആരാധനാലയങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറി നിര്‍മ്മിക്കുന്ന ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തിന് സുപ്രീം കോടതിയില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു.