കോഴിക്കോട്: എലിപ്പനി ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന് ഒരാള്‍ കൂടി മരിച്ചു. കോടഞ്ചേരി സ്വദേശിനിയായ ആദിവാസി സ്ത്രീയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് എലിപ്പനി മൂലം ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.

ഇതോടെ എലിപ്പനി പടരുന്ന മലബാറില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 13 ആയി. എലിപ്പനി ബാധിച്ച ആറ് പേരാണ് ചൊവ്വാഴ്ച കോഴിക്കോട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ചയും ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എലിപ്പനിക്ക പുറമെ കോളറയും മലബാറില്‍ വ്യാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വയനാട്ടില്‍ ഒരാള്‍ക്ക കൂടി കോളറ സ്ഥിരികരീകരിച്ചു. പാടിച്ചിറ സ്വദേശിക്കാണ് കോളറ സ്ഥിരീകരിച്ചത്. നേരത്തെ കോഴിക്കോട് ജില്ലയിലെ കരുവാട്ടൂര്‍ സ്വദേശിക്കും കോളറ സ്ഥിരീകരിച്ചിരുന്നു. പകര്‍ച്ച വ്യാധികള്‍ മലബാറില്‍ വ്യാപിക്കുന്നത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി നാളെ കോഴിക്കോട് കലക്ടറേറ്റില്‍ ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

ദല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി കേരളത്തിലേക്ക് തിരിച്ച ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എം.പിമാരും എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.