കോഴിക്കോട്: സംസഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ എലിപ്പനി പടരുന്നു. എലിപ്പനി ബാധിച്ച ആറ് പേരാണ് ചൊവ്വാഴ്ച കോഴിക്കോട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

ഇതില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശിയും രണ്ട് പേര്‍ മലപ്പുറം സ്വദേശിയും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോഴിക്കോട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. തിങ്കളാഴ്ച ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി ഉള്ളണം വൈശ്യാരത്ത് കദീജ (40), കോഡൂര്‍ തെനങ്ങാപ്പുറത്ത് രായിന്‍ (40) , ചേവായൂര്‍ എടോളി ബാലന്‍നായര്‍ (67), മുത്തപ്പന്‍കാവിനു സമീപം കരുമാരത്തൊടിയില്‍ വലിയപറമ്പില്‍ പ്രഭാകരന്‍ (65), പെരൂര് മീത്തല്‍ കോന്തനാരി ആമിന (62) , കണ്ണൂര്‍ പായം ഒതുമ്പ കോളനിയിലെ വെള്ളി (60) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്.

മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട്, എന്നീവടക്കന്‍ ജില്ലകളില്‍ എലിപ്പനി പടരുകയാണ്. കാസര്‍കോട് ജില്ലയില്‍ ഒമ്പതുപേരാണ് ഇതുവരെ എലിപ്പനിബാധിച്ച് മരിച്ചത. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ ജില്ലകളിലായി 17പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ വര്‍ഷം ഇത് വരെ 39 പേര്‍ മരിച്ചതായതാണ് ആരോഗ്യവകുപ്പ അധികൃതര്‍ നല്‍കുന്ന വിവരും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന് നിരക്കാണിത്.