Categories

ടൈറ്റാനിക്കിലെ നായകന് നായികയോട് പ്രണയം

titanic

തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ത്രീ ടൈറ്റാനിക്കില്‍ തന്റെ നായികയായ കെയ്റ്റ് വിന്‍സ്‌ലെറ്റാണെന്ന് നടന്‍ ##ലിയനാര്‍ഡോ ഡി കാപ്രിയോ. കെയ്റ്റിനോട് തനിക്ക് പ്രണയമുണ്ടെന്നും ലിയനാര്‍ഡോ തുറന്ന് പറഞ്ഞു.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സ്ത്രീയാണ് കെയ്റ്റ്. വളരെ സത്യസന്ധ. ഞാനവരെ സ്‌നേഹിക്കുന്നു. ലിയനാര്‍ഡോ പറയുന്നു.

ടൈറ്റാനിക്കില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഹോളിവുഡിലെ എക്കാലത്തേയും മികച്ച സുഹൃത്തുക്കള്‍ എന്നാണ് കെയ്റ്റിനേയും കാപ്രിയോയെയും വിശേഷിപ്പിക്കുന്നത്.

2008 ല്‍ പുറത്തിറങ്ങിയ റവല്യൂഷണറി റോഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

ഈയടുത്താണ് കെയ്റ്റ് തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്നാം ഭര്‍ത്താവ് നെഡ് റോക്‌നോറിനൊപ്പമാണ് ഇപ്പോള്‍ കെയ്റ്റ്.

Tagged with: