എഡിറ്റര്‍
എഡിറ്റര്‍
5.5 ഇഞ്ച് ഡിസ്‌പ്ലേയുടെ ലെനോവോ വൈബ് സെഡിന്റെ വിലയും റിലീസ് ഡേറ്റും പ്രഖ്യാപിച്ചു
എഡിറ്റര്‍
Sunday 5th January 2014 12:45am

lenovo1

ലെനോവോ തങ്ങളുടെ വൈബ് സെഡ് ഫാബ്ലറ്റിന്റെ വിലയും റിലീസ് ഡേറ്റും പ്രഖ്യാപിച്ചു. ഫെബ്രുവരി മുതല്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ്, സൗദി അറേബ്യ, യു.എ.ഇ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ വില 549 ഡോളര്‍(34,300 രൂപ)യാണ്.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീനില്‍ പ്രവര്‍ത്തിക്കുന്ന ഈ 4ജി എല്‍.ടി.ഇ സ്മാര്‍ട്‌ഫോണില്‍ ഡ്യുവല്‍ സിം ആണുള്ളത്.

ലെനോവോ വൈബ് സെഡില്‍ 2.2 ജിഎച്ച് സെഡ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 3 യിലും സോണി എക്‌സ്പീരിയയിലും ഇത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

2 ജിബി റാമാണ് ഫോണിനുള്ളത്. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

f/1.8 അപേര്‍ച്വര്‍, ഡ്യുവല്‍ എല്‍.ഇ.ഡി ഫ്‌ലാഷ് എന്നിവയോട് കൂടിയ 13 മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിങ് ക്യാമറ എന്നിവ ഈ ഫോണിന്റെ സവിശേഷതകളാണ്. 1080ഗുണം1920 ആണ് പിക്‌സല്‍ റെസല്യൂഷന്‍. 440 പിപിഐ ആണ് പിക്‌സല്‍ ഡെന്‍സിറ്റി.

മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 32 ജി.ബി.യുടെ ഇന്‍ബില്‍ട് സ്റ്റോറേജ് സൗകര്യവും ഫോണിലുണ്ട്.

Advertisement