Categories

42,250 രൂപയ്ക്ക ഡ്വല്‍ മോഡ് ഐഡിയപാഡ് ഫ്‌ലക്‌സുമായി ലെനോവോ വരുന്നു

lenovo1

10 പോയിന്റ് മല്‍ട്ടിടച്ചോട് കൂടിയ ഡ്വല്‍ മോഡ് ഐഡിയ പ്ലക്‌സിന്റെ  പ്രഖ്യാപനം ലെനോവോ അറിയിച്ചു.

വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്ന ലെനോവോ ഐഡിയപാഡ് ഫ്‌ലക്‌സ് 300 ഡിഗ്രി വരെ തിരിക്കാവുന്നതാണെന്നാണ് കമ്പനി പറഞ്ഞു. ഈ നോട്ബുക് പിസിയുടെ ക്ലാസിക് മോഡ് ലാപ്‌ടോപ് മോഡ് ആണ്.

സമന്വയിപ്പിച്ച കീബോര്‍ഡ്, ടച്ച്പാഡ് തുടങ്ങിയ സവിശേഷതകളോട് കൂടിയതാണ് നോട്ബുക് പിസി. സോഷ്യല്‍ ഫങ്ഷനാലിറ്റിക്കും ടച്ച് ഉപയോഗത്തിനും വേണ്ടി രൂപപ്പെടുത്തിയിരിക്കുന്നതാണ് ഇതിലെ സ്റ്റാന്‍ഡ് മോഡ്.

ടച്ച് ആപ്ലിക്കേഷനുകള്‍ സുഗമമാക്കുന്ന രീതിയിലാണ് ഈ ഡിവൈസ് സ്റ്റാന്‍ഡ് മോഡിനെ രൂപീകരിച്ചിരിക്കുന്നത്. ഉപയോക്താക്കളെ അനായാസേന ഉപയോഗിക്കാന്‍ പ്രാാപ്തമാക്കുന്ന 10 പോയിന്റ് മള്‍ട്ടിടച്ച് സംവിധാനവും ഇതിലുണ്ട്.

ഉപയോക്താക്കളെ ചെറിയ ശബ്ദ നിര്‍ദ്ദേശങ്ങളാല്‍ പ്രവര്‍ത്തനത്തെ നിറവേറ്റുന്ന ശബ്ദ നിയന്ത്രണ സംവിധാനവും ലെനോവോ ഐഡിയപ്ലക്‌സിന്റെ സവിശേഷതയാണ്.

ലെനോവോ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും മള്‍ട്ടിബ്രാന്‍ഡ് ഔട്‌ലെറ്റുകളിലും ലെനോവൊ ഐഡിയപാഡ് ഫ്‌ലക്‌സ് ലഭ്യമാണ്.

Tagged with: