എഡിറ്റര്‍
എഡിറ്റര്‍
ലെനോവൊ യോഗ ടാബ്‌ലെറ്റ് 8, ടാബ്‌ലെറ്റ് 10 ഇവ ഇന്ത്യയിലെത്തി
എഡിറ്റര്‍
Saturday 16th November 2013 2:44pm

lenovo-yoga

ലെനോവൊ രണ്ട് ആന്‍ഡ്രോയ്ഡ് ടാബ്‌ലെറ്റുകള്‍ കൂടി പുറത്തിറക്കി. 8 ഇഞ്ചിന്റെ യോഗ ടാബ് ലെറ്റ് 8ഉം 10 ഇഞ്ചിന്റെ യോഗ ടാബ് ലെറ്റ് 10ഉം.

22,999 രൂപ, 28,999 രൂപ എന്നിങ്ങനെയാണ് യഥാക്രമം വില.

16 ജി.ബി വൈഫൈയും 3ജി സൗകര്യവുമുള്ള യോഗ ടാബ് ലെറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 32 ജി.ബിയും വൈഫൈയും മാത്രമുള്ള ടാബുകള്‍ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.

രണ്ട് ടാബുകളും ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ പ്ലാറ്റ്‌ഫോമിലാണ്  പ്രവര്‍ത്തിക്കുന്നത്. ഡിസൈനും സ്‌പെസിഫിക്കേഷനുകളും ഒരു പോലെ തന്നെയാണ്. വലിപ്പത്തില്‍ മാത്രമാണ് മാറ്റം.

1280X800 പിക്‌സലാണ് റെസല്യൂഷന്‍. രണ്ട് ടാബുകളും മൈക്രോ സിം സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ടാബ്‌ലെറ്റ് 8-ല്‍ മാത്രമേ വോയിസ് കോളിങ് സൗകര്യമുള്ളു.

ക്വാഡ് കോര്‍ 1.2 ജിഗാ ഹെര്‍ട്‌സ് മീഡിയടെക്ക് എം.ടി8389 (കോര്‍ടെക്‌സ്-എ7) പ്രോസസര്‍, വണ്‍ ജി.ബി എല്‍.പി ഡി.ഡി.ആര്‍2 റാം, 64 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോ എസ്.ഡി കാര്‍ഡ് എന്നിവ മറ്റ് പ്രത്യേകതകളാണ്.

5 എം.പിയുടെ ഓട്ടോഫോക്കസ് റിയര്‍ക്യാമറ, 1.6 എം.പി മുന്‍ ക്യാമറ എന്നിവ രണ്ട് ടാബിനുമുണ്ട്.

18 മണിക്കൂര്‍ വരെ വൈഫൈ ബ്രൗസിങ് നടത്താന്‍ സാധിക്കുമെന്ന് ലെനോവൊ അവകാശപ്പെടുന്നു.

യോഗ ടാബ്‌ലെറ്റ് 8-ന് 6000എം.എ.എച്ചും ടാബ് ലെറ്റ് 10-ന് 9000 എം.എ.എച്ചുമാണ് ബാറ്ററി.

യോഗ ടാബ് ലെറ്റുകള്‍ കഴിഞ്ഞ മാസം അമേരിക്കയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ലെനോവൊയുടെ മള്‍ട്ടിമോഡ് ഡിസൈന്‍ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. ഹോള്‍ഡ്, റ്റില്‍റ്റ്, സ്റ്റാന്‍ഡ് ഈ മൂന്ന് പൊസിഷനുകളിലും ഇത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ടാബിന്റെ ഒരു വശത്ത് പിടിക്കാനുള്ള സൗകര്യത്തിനായി സിലിണ്ടര്‍ രൂപത്തിലുള്ള ഒരു ഹാന്‍ഡിലുമുണ്ട്.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ യോഗ ടാബ്‌ലെറ്റ് ബുക്ക് ചെയ്യാവുന്നതാണ്. എട്ടിഞ്ച് ടാബിന്റെ കൂടെ 4000 രൂപയുടെയും പത്തിഞ്ച് ടാബിന്റെ കൂടെ 5000 രൂപയുടെയും സൗജന്യ അക്‌സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സ്ലീസ് കവര്‍, പ്രൊട്ടക്ടീവ് ഫിലിം, ഇയര്‍ഫോണ്‍, എന്നിവയാണ് സൗജന്യമായി ലഭിക്കുക. ഈ മാസം 24 വരെയാണ് ഓഫര്‍ നിലവിലുള്ളത്.

Advertisement