എഡിറ്റര്‍
എഡിറ്റര്‍
ലെനോവോ വൈബ് ഇസഡ് ഡ്യുവല്‍ സിം ഫാബ്‌ലെറ്റ്‌ പുറത്തിറക്കി
എഡിറ്റര്‍
Wednesday 13th November 2013 11:47am

lenovo-vibe-z

ബെയ്ജിങ്: ലെനോവോ തങ്ങളുടെ വൈബ് സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേയ്ക്ക് ഒരാളെ കൂടി പരിചയപ്പെടുത്താന്‍ ഒരുങ്ങുന്നു.

വൈബ് ഇസഡ് എന്ന പുതിയ ഡിവൈസിനെക്കുറിച്ച് ചൈനയിലാണ് പ്രഖ്യാപനമുണ്ടായത്. പക്ഷേ ഇതിന്റെ വിലയോ കൂടുതല്‍ സാങ്കേതികകാര്യങ്ങളോ ഒന്നും പുറത്ത് വിട്ടിട്ടില്ല.

എന്നാണ് പുറത്തിറങ്ങുകയെന്ന് അറിയിച്ചിട്ടില്ലെങ്കിലും ലെനോവോ ചൈന ഉടന്‍ തന്നെ വൈബ് ഇസഡിന് വേണ്ടിയുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2.2 ജിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രോസസറാണ് ഇതിനുള്ളത്. സാംസങ് ഗ്യാലക്‌സി നോട്ട് 3, സോണി എക്‌സ്പീരിയ ഇസഡ് 1 എന്നിവയിലും ഉപയോഗിച്ചിരിക്കുന്നത് ഇതു തന്നെയാണ്.

ടു ജിബി റാം, അഡ്രിനോ 330 ജി.പി.യു എന്നിവയുള്ള വൈബ് ഇസഡ് ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.

5.5 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയുള്ള ഈ ഫാബ്‌ലെറ്റ്‌ ഡ്യുവല്‍ സിം സര്‍വീസാണ് നല്‍കുന്നത്. പിന്‍ ക്യാമറ 13 മെഗാപിക്‌സലും മുന്‍ ക്യാമറ 5 മെഗാപിക്‌സലുമാണ്. ഡ്യുവല്‍ എല്‍.ഇ.ഡി ഫ്‌ളാഷ്‌ മറ്റൊരു പ്രത്യേകതയാണ്.

ബാറ്ററിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും 278 മണിക്കൂറാണ് സ്റ്റാന്‍ഡ് ബൈ ടൈം എന്നാണ് സൂചനകള്‍.

ഗ്യാലക്‌സി നോട്ട് 3-യുടെ എസ് വ്യൂ കവറിലോട് താരതമ്യപ്പെടുത്താവുന്ന തരത്തിലുള്ള ഫ്‌ളിപ്പ്‌കവറും ലെനോവോ പുറത്തിറക്കുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ലെനോവോ വൈബ് സീരീസിലുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വൈബ് എക്‌സ് അവതരിപ്പിച്ചത്.

Advertisement