കൊച്ചി: ലോകത്തെ മൂന്നാമത്തെ വലിയ പേര്‍സണല്‍ കപ്യൂട്ടര്‍ കമ്പനിയായ ലെനോവ രണ്ടാം തലമുറ ഇന്റല്‍ കോര്‍ പ്രോസസുകളുള്ള കണ്‍സ്യൂമര്‍ പിസി യുമായി ഓണ വിപണി കീഴടക്കാനെത്തുന്നു.

ഉയര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന കണ്‍സ്യൂമര്‍ പിസിക്കു പുറമെ ആകര്‍ഷകമായ ഒട്ടേറെ ഫീച്ചറുകളുള്ള നെറ്റ് ബുക്കുകള്‍, നോട്ട്ബുക്കുകള്‍, ഓള്‍ഇന്‍വണ്‍ (എഐഒ) ഡെസ്‌ക് ടോപ്പുകള്‍, മോണിറ്ററുകള്‍ തുടങ്ങിയ ഉത്പന്നങ്ങളും ലെനോവ ഓണക്കാലത്ത് മാര്‍ക്കറ്റിലെത്തിക്കുന്നുണ്ട്.

കമ്പനിയുടെ ഉത്പന്നങ്ങള്‍ക്കു മികച്ച വിപണിയാണു കേരളമെന്നു ലെനോവ ഇന്ത്യ ഡയറക്റ്റര്‍ (സെയ്ല്‍സ്, സൗത്ത്) അശോക് നായര്‍ പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ കേരളത്തിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കമ്പനിക്ക് 30 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്. 14 സര്‍വ്വീസ് സെന്ററുകളുമുണ്ട്.