മുംബൈ: രാജ്യത്തെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ ഭീമന്മാരായ ലെനോവ ടാബ്ലറ്റ് വിപണിയിലേക്കും പ്രവേശിക്കുന്നു. ചൈനീസ് കമ്പൂട്ടര്‍ കമ്പനിയായ ലെനോവ ചൊവ്വാഴ്ച തങ്ങളുടെ പുതിയ തിങ്ക് പാഡ് ടാബ്ലറ്റുകള്‍ പുറത്തിറക്കി. ഐഡിയ പാഡ് കെ1, ഐഡിയ പാഡ് എ1 എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. ബിസ്‌നസ്സ പ്രൊഫഷണലുകള്‍ക്കായി രൂപകല്‍പ്പന് ചെയ്ത ടാബ്ലറ്റുകള്‍ക്ക് 16,990 മുതല്‍ മുകളിലേക്കാണ് വില.

അടുത്ത ആറ് മാസത്തിനുള്ളില്‍ വ്യത്യസമായ വലിപ്പത്തിലും വിഭാഗത്തിനുമായുള്ള ടാബ് ലറ്റുകള്‍ പുറത്തിറക്കി ടാബ്ലറ്റ് വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ തന്നെയാണ് കമ്പനിയുടെ പ്ലാന്‍. ഈ മാസമവസാനത്തോടെ തന്നെ ലെനോവയുടെ രാജ്യത്തെ 700 എക്‌സ്‌ക്ല്യൂസീവ് ഷോറൂമുകളില്‍ പുതിയ ടാബ്ലറ്റുകള്‍ ലഭ്യമാവുമെന്ന് ലെനോവ ഇന്ത്യ എം.ഡി. ആര്‍.കെ അമര്‍ ബാബു പറഞ്ഞു. ഈ വര്‍ഷമവസാനത്തോടെ 1000 ഷോറൂമുകളിലായി വര്‍ദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Subscribe Us:

നിലവില്‍ പി.സി. വിഭാഗത്തില്‍ ആഗോളതലത്തില്‍ മൂന്നാമതും ആഭ്യന്തരമാര്‍ക്കറ്റില്‍ നാലാംസ്ഥാനവുമാണ് ലെനോവയ്ക്കുള്ളത്. ഇത് യഥാക്രമം രണ്ടും മൂന്നും സ്ഥാനമായി മെച്ചപ്പെടുത്താനും കമ്പനിക്ക പദ്ധതിയുണ്ട്. അഭ്യന്തരമാര്‍ക്കറ്റില്‍ വ്യത്യസ്ത കമ്പനികളുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ സുലഭമാണെങ്കിലും രാജ്യത്തെ ടാബ്ലറ്റ് വിപണി ഇപ്പോഴും ശൈശവദശയിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. ലെനോവയുടെ കടന്ന് വരവ് ടാബ്ലറ്റ് വിപണിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കരുതാം.