എഡിറ്റര്‍
എഡിറ്റര്‍
‘അയ്യേ പറ്റിച്ചേ’ അത് ഗ്ലാസല്ലെന്ന് ലെന
എഡിറ്റര്‍
Wednesday 17th May 2017 3:36pm

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയകളിലെ ട്രോളര്‍മാര്‍ക്കിടയില്‍ താരമായിരുന്നു ‘ഗ്ലാസു തിന്നുന്ന ലെന’. ‘ആര്‍ട്ട് ഓഫ് ഈറ്റിങ് ഗ്ലാസ്’ എന്നു പറഞ്ഞ് ലെന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ ആഘോഷിച്ചതും ട്രോളര്‍മാരായിരുന്നു. എന്നാല്‍ കഴിച്ചത് ഗ്ലാസല്ലെന്ന വിശദീകരണത്തോടെ ലെന രംഗത്തുവന്നതോടെ ഗ്ലാസ് തിന്നുന്നത് ആഘോഷിച്ചവരെല്ലാം ആകെ ചമ്മിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ ലെന വിശദീകരണവുമായി വന്നിരിക്കുന്നത്. താന്‍ കഴിച്ചത് ഗ്ലാസല്ല വാക്‌സ് ആണെന്നാണ് ലെന പറയുന്നത്. വീഡിയോ ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ലെന പറയുന്നു.


Must Read: കളിക്കളത്തില്‍ കുരിശ് വരയ്ക്കുന്നത് നിരോധിക്കണം; ഫിഫയോട് സൗദിയിലെ മതപുരോഹിതന്‍


‘രണ്ടു ദിവസം മുമ്പ്, ഞാന്‍ ലൊക്കേഷനില്‍ വച്ച് ഒരു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ആ വീഡിയോയില്‍ ഞാന്‍ ചവയ്ക്കുന്നത് സത്യത്തില്‍ ഒരു ഗ്ലാസ് കഷ്ണമല്ല മറിച്ച് ആക്ഷന്‍ സീക്വന്‍സുകളില്‍ ഒക്കെ ഉപയോഗിക്കുന്ന വാക്‌സ് ആണ്. വീഡിയോ ഇത്രയും വൈറല്‍ ആകുമെന്ന് പ്രതീക്ഷിച്ചില്ല. Can’t stop laughing.’ ലെന കുറിക്കുന്നു.

‘ലെന ഗ്ലാസ് കഴിക്കുന്ന’ വീഡിയോ പുറത്തുവന്നതിനു പിന്നാലെ തന്നെ കഴിക്കുന്നത് ഗ്ലാസല്ലെന്ന വാദവുമായി ചിലര്‍ രംഗത്തുവന്നിരുന്നു. കഴിക്കുന്നത് ഐസാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍.

Advertisement