എഡിറ്റര്‍
എഡിറ്റര്‍
‘ഗ്ലാസ് തിന്നുന്ന ലെന’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലെനയുടെ വീഡിയോ
എഡിറ്റര്‍
Tuesday 16th May 2017 11:25am


അഭിനയത്തിന് പുറമേയുള്ള തങ്ങളുടെ പല കഴിവുകളും പ്രകടിപ്പിക്കാനുള്ള വേദിയായി താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ തന്റെയൊരു വേറിട്ട കഴിവാണ് ചലച്ചിത്ര താരം ലെന ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.


Also read വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കാളശക്തി’; വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ‘കണ്ടെത്തലുമായി’ ബാബാ രാംദേവും പതഞ്ജലിയും 


താരത്തിന്റെ വീഡിയോ കണ്ട് തരിച്ചിരിക്കുകയാണ് ആരാധകരില്‍ ഭൂരിഭാഗം പേരും. വലിയൊരു ചില്ലിന്‍ കഷ്ണം കടിച്ച് മുറിച്ച് തിന്നുന്ന വീഡിയോയോണ് ലെന തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ദി ആര്‍ട് ഓഫ് ഈറ്റിങ് ഗ്ലാസ്’ എന്നു പറഞ്ഞ് കൊണ്ടാണ് താരം ചില്ലു തിന്നുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 23,000 ത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ബിസ്‌ക്കറ്റ് തിന്നുന്ന ലാഘവത്തോടെയാണ് താരത്തിന്റെ ചില്ല് തീറ്റ എന്നതാണ് വീഡിയോയുടെ പ്രത്യേകത.


Dont miss എം.പി ഫണ്ടായി അഞ്ച് കോടി ലഭിച്ചപ്പോള്‍ സുരേഷ് ഗോപി ചിലവിട്ടത് 72 ലക്ഷം; ഒരു രൂപ പോലും ചിലവാക്കാതെ കെ. സോമപ്രസാദ്; എം.പിമാരുടെ ഫണ്ട് വിനിയോഗം ഇങ്ങനെ


എന്നാല്‍ യഥാര്‍ത്ഥ ചില്ലല്ല താരം കഴിക്കുന്നതെന്ന കമന്റുകളുമായ് നിരവധി പേരാണ് പോസ്റ്റില്‍ എത്തിയിരിക്കുന്നത്. അത് ഐസ് കഷ്ണമാണെന്ന വാദവും പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഐസിന്റെ യാതൊരു ലക്ഷണങ്ങളും താരത്തിന്റെ കയ്യിലുള്ള വസ്തുവിനില്ല എന്നതും ശ്രദ്ധേയമാണ്.

 

 

 

A post shared by Lena (@lenasmagazine) on

Advertisement