എഡിറ്റര്‍
എഡിറ്റര്‍
ദമ്പതികളായി ലെനയും ശ്രീനിവാസനും: സ്വപ്‌നതുല്യമായ കഥാപാത്രമെന്ന് ലെന
എഡിറ്റര്‍
Friday 3rd February 2017 3:21pm

lena-sreeni

നടി ലെനയും നടന്‍ ശ്രീനിവാസനും ജോഡികളാകുന്ന ഹണി ബി 2 തിയേറ്ററിലെത്തുന്നതിന് മുന്‍പ് തന്നെ മറ്റൊരു ചിത്രത്തില്‍ കൂടി ജോഡികളായിരിക്കുകയാണ് ഇരുവരും.

പുതുമുഖസംവിധായകനായ ശ്രീകൃഷ്ണന്‍ ഒരുക്കുന്ന പവിയേട്ടന്റെ മധുരച്ചൂരല്‍ എന്ന ചിത്രത്തിലാണ് ഭാര്യഭര്‍ത്താക്കന്‍മാരായി താരജോഡികള്‍ എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ശ്രീനിവാസന്‍ തന്നെയാണ്. ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് ലെന പറയുന്നു. എല്ലാവരുടെ ഹൃദയത്തില്‍ എന്നും നില്‍ക്കുന്ന ഒരു കഥയാവും ഇത്.

ആനി എന്ന അധ്യാപികയായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. വ്യത്യസ്ത ജാതിയില്‍പ്പെട്ട രണ്ടുപേര്‍ പ്രണയിച്ചുവിവാഹം കഴിക്കുന്നതും പിന്നീട് കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉയരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതവൃത്തം.

എന്നെ സംബന്ധിച്ച് ഇത് സ്വപ്‌നതുല്യമായ കഥാപാത്രമാണ്. ഞാന്‍ ഇതുവരെ ചെയ്തതതില്‍ വെച്ചും തികച്ചും വ്യത്യസ്തമായ കഥാപാത്രം. ചിത്രത്തിലെ കഥാപാത്രം ഇപ്പോഴും എനിക്ക് ചുറ്റും കറങ്ങുകയാണ്- ലെന പറയുന്നു.

ശ്രീനിവാസന്‍ എന്ന നടനെ സംബന്ധിച്ച് പറഞ്ഞാല്‍ ഞാന്‍ കുട്ടിക്കാലം മുതലേ ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഈ ചിത്രത്തിന്റെ നട്ടെല്ല് തന്നെ അദ്ദേഹമാണ്. കഥാപാത്രത്തിന് വേണ്ടത് എന്താണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നാല്‍ സെറ്റില്‍ അദ്ദേഹം ഒട്ടും സീരിയസല്ല. എല്ലായ്‌പ്പോഴും തമാശ പറയുകയും സെറ്റില്‍ നമ്മളെ ഫ്രീ ആക്കുകയും ചെയ്യും. – ലെന പറയുന്നു.

Advertisement