Categories

വലിയ ഗുണങ്ങളുള്ള ചെറിയ നാരങ്ങാ നീര്

ചെറുനാരങ്ങ ജ്യൂസിന് നമ്മള്‍ കരുതുന്നതിലും വലിയ ഗുണഗണങ്ങളുണ്ട്. ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള 5% സിട്രിക്ക് ആസിഡാണ് അതിന് അതിന്റെ പ്രത്യേക രുചി നല്‍കുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, കാത്സ്യം, ഫോസ്‌ഫെറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, അന്നജം എന്നിവയൊക്കെ ഈ ചെറിയ നാരങ്ങയ്ക്കുള്ളിലുണ്ട്.

ഇതിന് പുറമേ ചില രോഗങ്ങള്‍ക്ക് നാരങ്ങാനീര് ഉത്തമ ഔഷധമാണ്. ദഹനക്കുറവിന് അല്പം നാരങ്ങാനീര് തണുത്ത വെള്ളത്തില്‍ കലര്‍ത്തി സേവിക്കുക. മനംപുരട്ടല്‍, നെഞ്ചിരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഈ ഔഷധം ഉത്തമമാണ്.

ചര്‍മ്മ സംബന്ധമായ ചില രോഗങ്ങള്‍ക്കും ചെറുനാരങ്ങ ഉപയോഗിക്കാം. ചര്‍മ്മത്തിലെ പാടുകള്‍ മായ്ക്കാനും, ചുളിവുകള്‍ ഇല്ലാതാക്കാനും നാരങ്ങ ഉത്തമമാണ്.

പല്ലുവേദനയകറ്റാനും നാരങ്ങാ നീര് ഉത്തമമാണ്. തൊണ്ടവേദനയകറ്റാന്‍ നാരങ്ങാ നീര് വെള്ളത്തില്‍ ചേര്‍ത്ത് കവിളുന്നത് നല്ലതാണ്.

Tagged with: |