എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20 ലോകക്കപ്പ്: മിച്ചല്‍ ജോണ്‍സണ്‍ കളിക്കാനിടയില്ല
എഡിറ്റര്‍
Sunday 16th March 2014 1:11pm

mitchel-johns

സിഡ്‌നി: ട്വന്റി 20 ലോകക്കപ്പ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയുടെ മുന്‍നിര ബൗളറായ മിച്ചല്‍ ജോണ്‍സണ്‍ കളിച്ചേക്കില്ലെന്ന് സൂചന.

കാലിലെ വിരലിനേറ്റ പരിക്ക് ഭേദമാകാത്തതാണ് താരത്തിന് വിനയായത്. ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലാഹറാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.

ഈ മാസം 16 മുതല്‍ ഏപ്രില്‍ ആറുവരെ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ബംഗ്ലാദേശിലേക്ക് മിച്ചലിന് പോകാനാകുമോ എന്ന കാര്യത്തില്‍ കോച്ച് ആശങ്ക പ്രകടിപ്പിച്ചു.

പെര്‍ത്തില്‍ ചികിത്സയിലുള്ള താരം ഇതുവരെയും ശാരീരിക്ഷമത വീണ്ടെടുത്തിട്ടില്ല. മിച്ചല്‍ ലോകക്കപ്പ് മത്സരങ്ങളില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ഇനിയും ദിവസമെടുക്കുമെന്നാണ് കോച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

Advertisement