Categories

ലേ­യി­ലെ പേ­മാ­രി­യില്‍ 115 മര­ണം; 600 പേ­രെ കാ­ണാ­നില്ല

ലേ: ജ­മ്മു­ക­ശ്­മീ­രി­ലെ ലേ ല­ഡാ­ക്കില്‍ വെ­ള്ളി­യാഴ്­ച പു­ലര്‍­ച്ചെ­യുണ്ടാ­യ പേ­മാ­രി­യിലും വെ­ള്ള­പ്പാ­ച്ചി­ലി­ലും ഉ­രുള്‍­പ്പൊ­ട്ട­ലിലും പെ­ട്ട് 115 പേര്‍ മ­രി­ച്ചു. 500ഓ­ളം പേര്‍­ക്ക് പ­രി­ക്കേ­റ്റു. 600ഓ­ളം പേരെ കാ­ണാ­തായി. വ്യാ­ഴാ­ഴ്­ച രാ­ത്രി­ മേ­ഘ­ങ്ങള്‍ പൊ­ട്ടി­ത്തെ­റി­ച്ചാ­ണ് ക­ന­ത്ത മഴ­യും വെ­ള്ള­പ്പൊ­ക്കവും ഉ­ണ്ടാ­യത്.

ലേ­യി­ലെ കെ­ട്ടി­ട­ങ്ങളും വീ­ടു­കളും സ്­കൂ­ളു­കളും ക­ന­ത്ത­ മ­ഴ­യിലും മ­ണ്ണി­ടി­ച്ചി­ലിലും പാ­ടെ ത­കര്‍ന്നു. നി­രവ­ധി വീ­ടു­കള്‍ പൂര്‍­ണ­മായും ത­കര്‍­ന്നി­ട്ടുണ്ട്. പ­രി­ക്കേ­റ്റ 500 പേ­രെയും മി­ലിട്ട­റി ആ­ശു­പ­ത്രി­ക­ളില്‍ എ­ത്തി­ച്ചെ­ങ്കിലും വാര്‍­ഡു­ക­ളി­ലെല്ലാം വെ­ള്ളം ക­യ­റി­യി­രി­ക്കു­ക­യാണ്.

സൈ­ന്യവും അര്‍­ധ­സൈ­ന്യ­വും സം­യു­ക്ത­മായി കാ­ണാ­താ­യ­വര്‍­ക്കു വേ­ണ്ടി­യു­ള്ള തി­ര­ച്ചി­ല്‍ തു­ട­രു­ക­യാണ്. കാ­ണാ­താ­യ­വ­രില്‍ 31 സൈ­നി­കരും ഉള്‍­പ്പെ­ടുന്നു.

ച­ളി­യും വെ­ള്ളവും അ­വ­ശി­ഷ്ട­ങ്ങളും ര­ക്ഷാ­പ്ര­വര്‍­ത്ത­ന­ങ്ങള്‍ക്ക് ത­ട­സ്സമാ­വു­ക­യാണ്. കു­ന്നു­കളും മ­ല­കളും കയ­റി വേ­ണം ര­ക്ഷാ­പ്ര­വര്‍ത്ത­നം ന­ട­ത്താന്‍. ലെ­യി­ലെ അ­ടി­സ്ഥാ­ന­സൗ­ക­ര്യ­ങ്ങളും ആ­ശ­യ­വി­നി­മ­യ സം­വി­ധാ­ന­ങ്ങളും ഏ­താ­ണ്ട് പൂര്‍­ണ­മാ­യും ത­കര്‍­ന്നി­രി­ക്കു­ക­യാണ്. അ­തു­കൊ­ണ്ടുത­ന്നെ ഇ­വി­ടെ ര­ക്ഷാ­പ്ര­വര്‍ത്ത­നം ദു­സ്സ­ഹ­മാ­യി­രി­ക്കും.

നി­രവ­ധി സര്‍­ക്കാര്‍ ഓ­ഫി­സു­കളും ഇ­ന്തോ- തി­ബ­ത്തന്‍ അ­തിര്‍­ത്തി പോ­ലി­സ് ­ക്യാംപും ത­കര്‍­ന്നു. സൈ­ന്യ­വും വ്യോ­മ­സേ­നയും ചേര്‍ന്ന് കു­റെ സ­മ­യ­മെ­ടു­ത്താ­ണ് ലേ വി­മാ­ന­ത്താവ­ളം വൃത്തി­യാ­ക്കി­യത്.
വെ­ള്ള­പ്പാ­ച്ചി­ലില്‍ നി­രവ­ധി വി­ദേ­ശി­കള്‍ക്കും അ­പക­ടം പ­റ്റി­യ­താ­യി വി­ദേ­ശ­കാ­ര്യ മ­ന്ത്രാല­യം പ്ര­സ്­താ­വ­ന­യില്‍ അ­റി­യിച്ചു. എ­ന്നാല്‍ അ­വ­രു­ടെ പേരുവി­വ­ര­ങ്ങള്‍ ഇ­തുവ­രെ പുറ­ത്തു വി­ട്ടി­ട്ടില്ല. ര­ക്ഷ­പ്പെ­ടു­ത്തി­യ­വ­രില്‍ നി­രവ­ധി വി­ദേ­ശി­കളും ഉള്‍­പ്പെ­ടുന്നു.

മു­ഖ്യ­മന്ത്രി ഒ­മര്‍ അ­ബ്ദുല്ല സം­ഭ­വ സ്ഥ­ലം സ­ന്ദര്‍­ശി­ച്ചു. അ­പ­ക­ട­ത്തില്‍ പ്ര­ധാ­ന­മ­ന്ത്രി മന്‍­മോ­ഹന്‍ സി­ങ് അ­നു­ശോച­നം രേ­ഖ­പ്പെ­ടു­ത്തി. മ­രി­ച്ച­വ­രു­ടെ ബ­ന്ധു­ക്കള്‍­ക്ക് അ­ടി­യ­ന്ത­ര­സ­ഹാ­യ­മാ­യി ഒ­രു ല­ക്ഷം രൂ­പയും ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ­വര്‍­ക്ക് 50,000 രൂ­പ­യും നല്‍­കാന്‍ അ­ദ്ദേ­ഹം നിര്‍­ദ്ദേ­ശം നല്‍­കി. കണ്‍­ട്രോള്‍ റൂ­മു­കള്‍ തു­റ­ന്നി­ട്ടി­ട്ടുണ്ട്.

കണ്‍­ട്രോള്‍ റൂം ന­മ്പ­റുകള്‍

9906990613, 9906990833, 9906990807, 9906983544, 9906990748, 9906990835, 990699078

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.