കൊച്ചി: മുസ്‌ലിം ലീഗിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് എറണാകുളത്തെ എണ്‍പതോളം പ്രവര്‍ത്തകര്‍ ലീഗ് വിടാനൊരുങ്ങുന്നു.

മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം കെ.എം.എ. ജലീലാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

അധികാരത്തിന് വേണ്ടി കോണ്‍ഗ്രസിനോട് വിധേയത്വം പുലര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നത്.[innerad]

ആലുവ, മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രവര്‍ത്തകരാണ് ലീഗ് വിടുന്നത്. മുസ്‌ലിം ലീഗ് വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അഞ്ചാം മന്ത്രിസ്ഥാനം ലീഗ് പരസ്യമായി ആവശ്യപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ഐസ്‌ക്രീം കേസുമായി സഹകരിക്കാതെ അത് തേച്ചുമാച്ചുകളയാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. കൊച്ചി മെട്രോ വിഷയത്തില്‍ ടോം ജോസ് ഇ.ശ്രീധരനെതിരെ അയച്ചകത്തിനെ ലീഗ് മന്ത്രി ന്യായീകരിച്ചതും തെറ്റായെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി. അബ്ദു മാസ്റ്റര്‍, ഐ.എന്‍.എല്‍. കേന്ദ്ര കമ്മിറ്റി അംഗം അഹമ്മദ് ദേവര്‍കോവില്‍, ഐ.എന്‍എല്‍. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.എ. കരീം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.