തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളിലേക്കൊന്നും സഭ ഇന്ന് കടന്നില്ല. ഡി.വൈ.എഫ്.ഐ നടത്താനിരുന്ന നിയമസഭാ മാര്‍ച്ചും മാറ്റി വച്ചിട്ടുണ്ട്.

നാളെ നിയമസഭ ഉണ്ടാവില്ല. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നാളെ പൊതു അവധിയായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe Us: