‘ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച എപ്പോള്‍ നടക്കണം അത് സംബന്ധിച്ച് വോട്ടെടുപ്പ് എങ്ങനെ നടക്കണമെന്നത് നിയമസഭയുടെ നടപടി ചട്ടത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കി ബില്ലുകളുടെ കാര്യങ്ങള്‍ക്കൊന്നുമില്ലാത്ത ഒരു സമയക്രമം നടപടിചട്ടത്തില്‍ രേഖപ്പെടുത്തിയത് ധനവിനിയോഗ ബില്ലിന്റെ കാര്യത്തില്‍ മാത്രമാണ്. 12 മണിക്ക് ബില്‍ അവതരിപ്പിച്ച് ഒന്നര മണിക്ക് വോട്ടെടുപ്പ് നടത്തണം. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ സ്പീക്കര്‍ക്ക് സഭയുടെ അഭിപ്രായം അറിഞ്ഞുകൊണ്ടുമാത്രമേ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ. പക്ഷെ ഇത്തവണ കൃത്യസമയത്തുതന്നെ ചര്‍ച്ച ആരംഭിക്കുകയും ഒന്നരമണിയോടുകൂടി തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കുന്ന സ്ഥിതിയും വന്നിരുന്നു. അതുകഴിഞ്ഞ് ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക് ശേഷം ധനകാര്യമന്ത്രി കെ.എം മാണി ഹ്രസ്വമായൊരു മറുപടിയാണ് പറഞ്ഞത്. അദ്ദേഹത്തിന് കൂടുതലൊന്നും പറയാനില്ല എന്നു പറഞ്ഞ് അദ്ദേഹം മൂന്നാം വായനയിലേക്ക് കടന്നു. ഈ സമയത്ത് സ്പീക്കര്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ മൂന്നാം വായനയില്‍ പ്രതിപക്ഷത്തില്‍ നിന്ന് ആരെങ്കിലും സംസാരിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ആ സമയത്ത് ഞാന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു ഈ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ മൂന്നാം വായനയില്‍ ആരും സംസാരിച്ചതായി കീഴ് വഴക്കമില്ല. സംസാരിക്കാനില്ലാത്തതുകൊണ്ടല്ല. ഞങ്ങള്‍ആരും തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്നു പറഞ്ഞു ഞാന്‍ അവസാനിപ്പിച്ചു. പിന്നെ വൈറ്റ് പേപ്പര്‍ ബ്ലാക്ക് പേപ്പര്‍ ആയി എന്നു ഞാന്‍ പറഞ്ഞപ്പോള്‍ മാണി എഴുന്നേറ്റ് നിന്ന് പറഞ്ഞ് ഞങ്ങളുടെ വൈറ്റ് പേപ്പര്‍ വെട്ടിത്തിളങ്ങുന്നു എന്നൊരു കമന്റും പറഞ്ഞ് അദ്ദേഹം ഇരുന്നു. അതുകഴിഞ്ഞ് ഞങ്ങള്‍ പോള്‍ ചോദിച്ചു. പോളിചോദിക്കുന്ന സമയത്താണ് ആരോ കെ.എം.മാണിയോട് സംസാരിക്കാന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം വീണ്ടും എഴുന്നേറ്റ് നിന്നപ്പോഴാണ് ഇവിടെ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയത്. സത്യത്തില്‍ ആ സമയത്ത് സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്നില്ല. ‘

‘കെ.എം മാണി ആദ്യ പ്രസംഗത്തിനുവേണ്ടി എഴുന്നേറ്റപ്പോള്‍ ആസമയത്ത് തോമസ് ഐസക് അദ്ദേഹത്തിന്റെ ബദല്‍ ധവളപത്രം അവതരിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചു. ആ സമയത്ത് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞു തോമസ് ഐസക്കിനൊരു അവസരം കൊടുക്കണമെന്ന്. ‘

‘കെ.എം മാണി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞു ഈ ഐസക്കിന്റെ ബജറ്റിലുള്ള കാര്യങ്ങളൊക്കെ തെറ്റാണെന്ന് പറഞ്ഞു. അതിനെ ഖണ്ഡിച്ചുകൊണ്ട് ഇതാ ഞങ്ങളുടെ മുന്‍ ധനകാര്യമന്ത്രി തയ്യാറാക്കിയ ബദല്‍ ധവളപത്രം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് പറഞ്ഞു.’

‘ഭരണപക്ഷത്ത് ആളില്ലെന്ന് കെ.എം മാണിക്ക് ആരോ സ്ലിപ്പ് കൊടുത്തു. സാധാരണഗതിയില്‍ ഭരണപക്ഷത്ത് എത്രയാളുണ്ട്, പ്രതിപക്ഷത്ത് എത്രയാളുണ്ട് എന്ന് ആഘട്ടത്തില്‍ മനസിലാക്കാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് അവര്‍ക്ക് കൃത്യമായ വിവരമുണ്ടായിരുന്നു. ഭരണപക്ഷം ന്യൂനപക്ഷമാണെന്ന് ഞങ്ങള്‍ക്ക് മനസിലായത് വോട്ടിംങ് യന്ത്രം പ്രവര്‍ത്തിച്ചപ്പോഴാണ്. പിന്നെ അതിനെക്കാള്‍ ഗുരുതരമായ പ്രശ്‌നമുള്ളത് ഈ വോട്ടിംങ് ആരംഭിച്ചുകഴിഞ്ഞാല്‍ എല്ലാ ഡോറുകളും അടയും. ഈ വോട്ടിംങ് യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലും ആളുകള്‍ സഭയക്കുള്ളിലേക്ക് കടന്നുവന്നിട്ടുണ്ട്. അങ്ങനെയാണ് അവര്‍ക്ക് 66 ആളായത്. ‘

‘ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതി.’