തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയില്‍ ഐസ്‌ക്രീംപാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കാതിരുന്നതാണ് ബഹളത്തിനിടയാക്കിയത്.

നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടി എം.എല്‍.എയാണ് ചോദ്യം ചോദിക്കാന്‍ അനുമതി തേടിയത്. നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളുടെ വിഭാഗത്തില്‍ ഇത് ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള 10മിനിറ്റോളം തടസ്സപ്പെട്ടു. നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളുടെ വിഭാഗത്തില്‍ ഇത് ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള 10മിനിറ്റോളം തടസ്സപ്പെട്ടു.

സ്പീക്കറുടെ നടപടി ചട്ടലംഘനമാണെന്ന് പ്രതിപക്ഷ വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സ്പീക്കറുടെ വകുപ്പ് മന്ത്രിയും ഒത്തുകളിച്ച് ചോദ്യം ഒഴിവാക്കി. എന്നിട്ട് സഭാ അംഗങ്ങള്‍ വായും പൊളിച്ച് ഇവിടെ ഇരുന്ന് തരണമോ എന്നും വി.എസ് ചോദിച്ചു.

സ്പീക്കറുടെ ഓഫീസ് ചട്ടംലംഘിച്ച് യാതൊരു കാര്യവും ചെയ്തിട്ടില്ലെന്നും സ്പീക്കറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.