തിരുവനന്തപുരം:  2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തും. വോട്ടര്‍ പട്ടകയില്‍ പുതുതായി പേരു ചേര്‍ക്കേണ്ടി വര്‍ക്ക് വ്യാഴാഴ്ച മുതല്‍ 21വരെ പേരു ചേര്‍ക്കാം.

ഇതിനായി നിര്‍ദ്ദിഷ്ട ഫോറങ്ങളില്‍ അതതു താലൂക്ക് വില്ലേജ് ഓഫീസുകളില്‍ അപേക്ഷിക്കണം. നിലവിലുള്ള പട്ടികയില്‍ തിരുത്തല്‍ വരുത്തുന്നതിനും സ്ഥലം മാറിപ്പോയവര്‍ക്ക് പുതിയ സ്ഥലത്ത് പേരു ചേര്‍ക്കുന്നതിനും ഇതോടൊപ്പം അവസരം ലഭിക്കും.

2011 ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. ജനുവരി ഒന്നിനോ അതിനുമുന്‍പോ 18 വയസ്സ് പൂര്‍ത്തിയാതയവര്‍ക്കും ഇതുവരെ പേരു ചേര്‍ക്കാത്തവര്‍ക്കും പേരുചേര്‍ക്കാം.

ജില്ലാ കലക്ട്രേറ്റുകള്‍, താലൂക്ക് വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റുകളിലും കരട് വോട്ടര്‍പട്ടിക പരിശോധിക്കാം.

2011ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.