Categories
boby-chemmannur  

അരുണ്‍കുമാര്‍ കുറ്റക്കാരനെന്ന് നിയമസഭാസമിതി

arunkumarതിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഐ.സി.ടി. അക്കാദമി ഡയറക്ടറായി നിയമിച്ചതും ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയതും ക്രമവിരുദ്ധമാണെന്നു നിയമസഭാസമിതി. സംഭവത്തില്‍ അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്നാണ് സമിതിയുടെ കരട് റിപ്പോര്‍ട്ട്. എന്നാല്‍ സമിതിയിലെ ഇടതുമുന്നണി അംഗങ്ങള്‍ ഈ കണ്ടെത്തലുകളോട് വിയോജിച്ചു. വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാസമിതിയുടേതാണ് കണ്ടെത്തല്‍. അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിക്കും ഇക്കാര്യം അറിയാമായിരുന്നെന്നും സമിതി വിലയിരുത്തി.

എം.എ ബേബിയുടെ മൊഴി വ്യക്തിപരമായിരുന്നുവെന്നും അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ അംഗമായ പി.കെ ഗുരുദാസന്‍ സമിതിയെ അറിയിച്ചു. നാലിനെതിരെ അഞ്ച് വോട്ടുകള്‍ക്ക് സമിതി തീരുമാനങ്ങള്‍ അംഗീകരിക്കപ്പെട്ടു.

അഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളെക്കുറിച്ചുള്ള അന്തിമറിപ്പോര്‍ട്ട് തയാറാക്കാന്‍ സമിതി ചൊവ്വാഴ്ച യോഗം ചേരും. ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിതനാകാനുള്ള യോഗ്യത അരുണ്‍കുമാറിനില്ലെന്നാണു സമിതിയുടെ വിലയിരുത്തല്‍. സര്‍ക്കാരാണ് ഇവിടെ നിയമനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ആ അധികാരം ഐ.എച്ച്.ആര്‍.ഡി കവര്‍ന്നെടുക്കുകയായിരുന്നു. അതിനു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി എം.എ. ബേബിയും കൂട്ടുനിന്നു. ഐ.എച്ച്.ആര്‍.ഡി. നടത്തിയ നിയമനത്തിനു വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ ബേബി അംഗീകാരം നല്‍കി. ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് തനിക്ക് അറിയില്ലായിരുന്നുവെന്ന അച്യുതാനന്ദന്റെ മൊഴി വിശ്വസനീയമല്ലെന്നും സമിതി വിലയിരുത്തി. ഐ.സി.ടി. അക്കാദമി ഡയറക്ടറായി നിയമിതനായ അരുണ്‍കുമാറാണ് അക്കാദമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എം.ടി.യു. ഒപ്പിട്ടത്. അതിനു കീഴിലാണു മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനും ഒപ്പിട്ടത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനിരുന്ന ഐ.സി.ടി. അക്കാദമി ഐ.എച്ച്.ആര്‍.ഡിയുടെ അധീനതയിലാക്കിയത് അരുണ്‍കുമാറിനെ നിയമിക്കാനായിരുന്നുവെന്നാണു സമിതിയുടെ കണ്ടെത്തല്‍. പ്രതിപക്ഷ അംഗങ്ങള്‍ ഇതിനോടു വിയോജിച്ചു.

സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്ത് അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതും ക്രമവിരുദ്ധമായാണ്. ഈ നിയമനത്തിനായി യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. അരുണ്‍കുമാറായതുകൊണ്ടു മാത്രമാണ് ഇത്തരത്തില്‍ നിയമനം നടന്നത്.

നിയമനത്തിനു നിയമസാധുതയില്ലെന്നും സാങ്കേതികം മാത്രമായിരുന്നുവെന്നുമുള്ള ബേബിയുടെ മൊഴിയും ഭരണപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനോട് പ്രതിപക്ഷാംഗങ്ങള്‍ യോജിച്ചില്ല. ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതു സാങ്കേതികം മാത്രമാണെന്ന ബേബിയുടെ മൊഴി നിലനില്‍ക്കുന്നതല്ലെന്നു പി.കെ. ഗുരുദാസന്‍ ചൂണ്ടിക്കാട്ടി.

സമിതിയുടെ ഈ കണ്ടെത്തലുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നു പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇവിടെ കിട്ടിയിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്നു തെളിയിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ വിയോജിപ്പ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താമെന്ന് സമിതി അധ്യക്ഷന്‍ ഉറപ്പും നല്‍കി.

മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലെ ഫണ്ടുകള്‍ സ്‌പെസ് എന്ന സ്വകാര്യ ഏജന്‍സിക്കു നല്‍കി ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ കഴിമ്പില്ലെന്നും സമിതി കണ്ടെത്തി. 1000 പേജ് വരുന്ന മൊഴിപ്പകര്‍പ്പും 2000ല്‍പരം പേജ് വരുന്ന അനുബന്ധരേഖകളും ആധാരമാക്കിക്കൊണ്ടായിരുന്നു ചര്‍ച്ച.

Malayalam news

Kerala news in English


Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1
മാണിയെ വിശ്വാസമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: ബാര്‍ തുറയ്ക്കാന്‍ കോഴ വാങ്ങിയെന്ന ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മാണിയെ കെ.പി.സി.സിക്ക് വിശ്വാസമാണെന്നും സുധീരന്‍ പറഞ്ഞു. യു.ഡി.എഫിന്റെ മദ്യനയം കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കെ.എം മാണി. മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം നേടാനായി സുപ്രധാന പങ്കുവഹിച്ചയാളാണ് കെ.എം മാണി. മാണിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങള്‍ യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നും സുധീരന്‍ പറഞ്ഞു. വര്‍ഷങ്ങളായി ഭരണ, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചയാളാണ് മാണി. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. മാണിയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ അദ്ദേഹം വിശദീകരണം നല്‍കണമെന്ന ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെയും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും പ്രതികരണത്തെ സുധീരന്‍ തള്ളി. ഇങ്ങനെയൊരു പ്രതികരണം നടത്തിയതായി തനിക്ക് അറിയില്ല. എന്നാല്‍ ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം ഇവരില്‍ നിന്ന് വന്നതെന്ന് അറിയില്ല. അത് തീര്‍ത്തും ഒഴിവാക്കേണ്ടതായിരുന്നെന്നും സുധീരന്‍ പറഞ്ഞു. ബാര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി കെ.എം മാണി 5 കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നാണ് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് വെളിപ്പെടുത്തിയത്. ഗൗരവമായ ആരോപണമാണിത്. തനിക്കെതിരെയുള്ള ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് കെ.എം മാണി പ്രതികരിച്ചത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫിന്റെ മറ്റ് ഘടകകക്ഷികളില്‍ നിന്നും മാണിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. മാണിയ്‌ക്കെതിരെയുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രി കെ.ബാബു തുടങ്ങിയവര്‍ പ്രകടിപ്പിച്ചത്.

സ്വര്‍ണവില കുറഞ്ഞു; പവന് 20,000 ത്തില്‍ താഴെയായി

കൊച്ചി: സ്വര്‍ണ വില പവന് ഇരുപതിനായിരത്തില്‍ താഴെയെത്തി. പവന് 320 രൂപയാണ് കുറഞ്ഞത്. 19,680 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 20,000 രൂപയായിരുന്നു വില. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,460 രൂപയിലെത്തി. ആഗോളവിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. യു.എസ് ഫെഡറല്‍ റിസര്‍വ് കടപ്പത്രം വാങ്ങല്‍ പദ്ധതി അവസാനിപ്പിച്ചതും സമ്പദ്ഘടനയുടെ കരുത്തില്‍ വിശ്വാസം പ്രകടിപ്പിച്ചതും ഡോളറിന് നേട്ടമായി. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്.പി.ഡി.ആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ നിക്ഷേപം ആറുവര്‍ഷത്തിനിടയ്‌ക്കെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

രതി നിറഞ്ഞൊഴുകുന്ന ശില്‍പ്പങ്ങള്‍ : ക്ഷേത്ര രതിശില്‍പങ്ങളുടെ ആല്‍ബം


അവര്‍ക്കൊരിക്കലും വികാരപ്രകടനങ്ങള്‍ 'അശ്ലീല'മോ 'പാപ'മോ ആയിരുന്നില്ല. പരസ്യമായ ചുംബനത്തെയും ആലിംഗനത്തെയും മോശമായും അവര്‍ കരുതിയിരുന്നോ..? ഇന്ത്യന്‍ ഭൂതകാലത്തിലും വിശിഷ്യ ജാതിഘടനക്കുള്ളില്‍ തന്നെ ലൈംഗികതയും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും വിവിധ തരത്തിലുള്ള ലൈംഗികതയും നിലനിന്നിട്ടുണ്ടെന്ന് ചരിത്ര വസ്തുതകള്‍. രതി ആര്‍ദ്രമാണെന്ന് നമ്മോട് പറയുന്ന പൂര്‍വ്വികരുടെ സന്ദേശങ്ങളാണ് ഈ പോസ്റ്റിലെ ചിത്രങ്ങള്‍.. അവയിലൂടെ ഒരു ചെറിയ യാത്ര...


ഇന്ത്യയുടെ പൂര്‍വ്വകാലത്തില്‍ പ്രണയവും ചുംബനവും ലൈംഗികതയുമെല്ലാം നിഷിധമായിരുന്നില്ല. നിലവിലുള്ളതിനേക്കാള്‍ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടാണ് ഈ വിഷയങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ സ്വീകരിച്ചതെന്ന് വേണം സമീപകാല സംഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌. അവര്‍ക്കൊരിക്കലും വികാരപ്രകടനങ്ങള്‍ 'അശ്ലീല'മോ 'പാപ'മോ ആയിരുന്നില്ല. പരസ്യമായ ചുംബനത്തെയും ആലിംഗനത്തെയും മോശമായും അവര്‍ കരുതിയിരുന്നോ..? ഇന്ത്യന്‍ ഭൂതകാത്തിലും വിശിഷ്യ ജാതിഘടനക്കുള്ളില്‍ തന്നെ ലൈംഗികതയും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും വിവിധ തരത്തിലുള്ള ലൈംഗികതയും നിലനിന്നിട്ടുണ്ടെന്ന് ചരിത്ര വസ്തുതകള്‍. പ്രാചീനകാലത്തെ ശിലാലേഖനങ്ങളും സാഹിത്യരചനകളും കൊത്തുപണികളുമെല്ലാം ഈ വിഷയങ്ങളോടുള്ള ആ തലമുറയുടെ സമീപനത്തെ വരച്ചുകാട്ടുന്നതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് നമ്മുടെ പൗരാണിക ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍. ലൈംഗികകേളികളും ചേഷ്ടകളും വിഷയമായ മനോണ്‍മയ കൊത്തുപണികള്‍ പല ക്ഷേത്രങ്ങളിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. അത്തരം ചില ചിത്രങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഇന്ത്യയിലെ പൗരാണിക ക്ഷേത്രങ്ങളിലെ ലൈംഗിക കേളികള്‍ വരച്ചുകാട്ടുന്ന കൊത്തുപണികള്‍ കാണികളില്‍ ആകാംക്ഷയും അത്ഭുതവും ജനിപ്പിക്കുന്നതാണ്. ലൈംഗിക വിദ്യാഭ്യാസം, പ്രകൃതി ദുരന്തങ്ങളെ അകറ്റല്‍, ദേവദാസി സമ്പ്രദായം ഇല്ലാതാക്കല്‍ തുടങ്ങി നിരവധി തിയറികളാണ് ഈ കൊത്തുപണികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. കാരണങ്ങള്‍ എന്തായാലും ഈ ചിത്രങ്ങള്‍ നമ്മളെ വിസ്മയിപ്പിക്കുമെന്നതില്‍ സംശയമില്ല. രതി ആര്‍ദ്രമാണെന്ന് നമ്മോട് പറയുന്ന പൂര്‍വ്വികരുടെ സന്ദേശങ്ങളാണ് ഈ ചിത്രങ്ങള്‍.. അവയിലൂടെ ഒരു ചെറിയ യാത്ര...

മധ്യപ്രദേശിലെ ഖജുരാഹൊ ക്ഷേത്രം

ലൈംഗിക ചിത്രീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്ഷേത്രമാണ് ഖജുരാഹൊ. ചണ്ഡേല രാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വിവിധ പോസിലുള്ള വ്യത്യസ്ത തരത്തിലുള്ള ലൈംഗിക രംഗങ്ങള്‍ കൊത്തുപണികളില്‍ കാണാം. മനുഷ്യരുടെ ലൈംഗികതയില്‍ ഒട്ടും തന്നെ പിശുക്കു കാണിക്കാത്ത ഒരു കാലഘട്ടത്തിന്റെ ചിത്രീകരണങ്ങളാണ്‌ ഖജുരാഹൊയില്‍. മനുഷ്യര്‍ തമ്മില്‍ മുതല്‍ മനുഷ്യരും മൃഗങ്ങളും വരെയുള്ള ലൈംഗികത പൂത്തുവിരിയുന്നുണ്ട് ഈ കല്ലില്‍കൊത്തിയ കവിതകളില്‍...

വിരുപക്ഷ ക്ഷേത്രം,  ഹംബി, കര്‍ണ്ണാടക

തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മനോഹരങ്ങളായ സ്തംഭങ്ങള്‍കൊണ്ട് സമൃദ്ധമാണ്. ശിവന്റെയും അദ്ദേഹത്തിന്റെ അവതാരങ്ങളുടേതുമാണ് ഈ ക്ഷേത്രമെന്ന് പറയാം. 7-ാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. യുനസ്‌കോയുടെ പൈതൃക സൈറ്റുകളിലൊന്നായ ഹംബിയിലെ വിരുപക്ഷ ക്ഷേത്രം പ്രസിദ്ധമാണ്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ഇത്. തെക്കേ ഇന്ത്യയിലെ ക്ഷേത്ര-ചരിത്ര സ്മാരകങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഹംബി ഒരു തെന്നിന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. വിരുപക്ഷ ക്ഷേത്രം ഒരു ശിവക്ഷേത്രമാണ്.

മഹാരാഷ്ട്രയിലെ മാര്‍ക്കണ്ഡേശ്വര ക്ഷേത്രം

ഗഡ്ചിരോളിയിലെ നക്‌സല്‍ ജില്ലയ്ക്ക് സമീപമാണ് മാര്‍ക്കണ്ഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദാനവര്‍ ഒരു രാത്രികൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. കല്ലുകൊണ്ട് നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ ഹേമാഡ്പന്ത് ശില്പകലയാണുള്ളത്.

പട്‌വാലി ക്ഷേത്രം മധ്യപ്രദേശ്

ചമ്പല്‍ വാലിയിലെ മൊറിന ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രകവാടത്തിലുള്ള കരുത്തരായ രണ്ട് സിംഹപ്രതിമകളാണ് തീര്‍ത്ഥാടകരെ സ്വീകരിക്കുക. ലൈംഗിക ചിത്രീകരണ കലയുടെ കാര്യത്തില്‍ മിനി ഖജുരാഹൊ എന്ന ഖ്യാതിയാണ് ഈ ക്ഷേത്രത്തിനുള്ളത്.

സൂര്യക്ഷേത്രം ഒറീസ്സ

ഒറീസയിലെ കൊണാര്‍ക്കിലാണ്  സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ കാണുന്ന ലൈംഗിക ചിത്രീകരണത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് സ്ത്രീയുടെ ജനനേന്ദ്രിയം നക്കുന്ന പട്ടിയുടേത്. സെക്‌സുമായി ബന്ധപ്പെട്ടുണ്ടാകുന്ന അണുബാധയ്ക്ക് നല്ല മരുന്നാണ് പട്ടിയുടെ ഉമിനീലെ ആന്റിബയോട്ടിക് അത്രെ!!!

സൂര്യക്ഷേത്രം ഗുജറാത്ത്

രാവണനെ കൊന്നതിന്റെ പാപത്തില്‍ നിന്നും മുക്തി നേടാനായി രാമന്‍ ഈ സ്ഥലത്ത് ഒരു യജ്ഞം നടത്തിയെന്നാണ് വിശ്വസിക്കുന്നത്. ലൈംഗികകേളികളുടെ വ്യത്യസ്തഭാവങ്ങള്‍ ഇവിടുത്തെ ശില്‍പ്പങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു...

ഓസിയാന്‍ രാജസ്ഥാന്‍

എ.ഡി 11 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഓസിയാന്‍. പ്രണയത്തിന്റെ, കാമത്തിന്റെ ഭാവനകള്‍ ഓസിയാനിലെ ശിപ്പഭംഗികളില്‍ കാണാം...

ഹോയ്‌സാലേശ്വര ക്ഷേത്രം.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹോയ്‌സാലാ സാമ്രാജ്യത്വത്തിന്റെ ഭാഗമാണ്‌ ഹോയ്‌സാലേശ്വര ക്ഷേത്രം. ഹലേബിഡുവില്‍ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രം വിഷ്ണുവര്‍ദ്ധന രാജാവിന്റെ കാലത്താണ് നിര്‍മ്മിച്ചത്. വാതില്‍ പുറ ചിത്രീകരണമാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത.

കിച്ചകേശ്വരീ ക്ഷേത്രം

കിക്ഷകേശ്വരി ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ഭജന രാജാക്കന്‍മാരുടെ തലസ്ഥാനമായ  ഖിച്ചിങ്ങലിലായിരുന്നു ഇത് സ്ഥിതി ചെയ്യുന്നത്. വടക്കന്‍ ഓറീസയിലെ മൂര്‍ഭഞ്ച് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചചെയ്യുന്നത്. ഇത് ഒരു ചാമുണ്ഡേശ്വരി അഥവാ കാളീ ക്ഷേത്രമാണ്.

കൂടല്‍ അഴകര്‍ കോവില്‍

തെക്കേ ഇന്ത്യയിലെ മറ്റൊരു അതിമനോഹര ക്ഷേത്രമാണ് കൂടല്‍ അഴകര്‍ കോവില്‍.  വിഷ്ണു ക്ഷേത്രമാണ് കൂടല്‍ അഴകര്‍. മധുരയിലെ സുന്ദരന്‍ എന്നാണ് കൂടല്‍ അഴകറിന്റെ അര്‍ത്ഥം.

ശാരംഗപാണി ക്ഷേത്രം

വിഷ്ണുവിന് സമര്‍പ്പിതമായ തമിഴ്‌നാട്ടിലെ സുപ്രസിദ്ധ ക്ഷേത്രമാണ് ശാരംഗപാണി ക്ഷേത്രം. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. രതിശില്‍പ്പങ്ങളില്‍ വര്‍ണങ്ങളോടുകൂടിയവ ഇവിടത്തെ സവിഷേതയാണ്. പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് ശാരംഗപാണി ക്ഷേത്രത്തിലുള്ളത്.

എല്ലോറ, മഹാരാഷ്ട്ര

പുരാതന മനുഷ്യന്റെ കാലാപ്രകാശനത്തിന്റെ ഏറ്റവും മനോഹാരിതതുളുമ്പുന്ന ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ് എല്ലോറ എന്ന ഗുഹാ ക്ഷേത്രം. ലോക പൈതൃകത്തില്‍ ഇടം നേടിയിട്ടുള്ള ഒന്നുകൂടിയാണ് എല്ലോറ. ബുദ്ധിസ്റ്റ് ജൈനിസ്റ്റ് ശിലാക്ഷേത്രമാണിത്‌.  5-ാം നൂറ്റാണ്ടിലോ 7-ാം നൂറ്റാണ്ടിലോ ആണ് എല്ലോറ നിര്‍മിക്കപ്പെട്ടതെന്ന്‌കരുതപ്പെടുന്നു. പുരാതന വാസ്തു കലയുടെയും ശില്‍പ്പകലയുടെയും അത്ഭുതക്കാഴ്ച്ചയാണ് എല്ലോറ.

 

കോണ്‍ഗ്രസിന്റെ നേതൃത്വപദവി സോണിയയില്‍ നിന്ന് രാഹുല്‍ ഏറ്റെടുക്കണം: ദ്വിഗ് വിജയ് സിംങ്

ന്യൂദല്‍ഹി:  കോണ്‍ഗ്രസ് നേതൃപദവി മാതാവ് സോണിയ ഗാന്ധിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ് സിംങ്. സംഘടനയെ ശക്തിപ്പെടുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും യുവാക്കള്‍ നേതൃനിരയിലേക്ക് വരേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'രാഹുല്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കണം. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണക്കും' എന്ന് പറഞ്ഞ ദ്വിഗ് വിജയ് സിംങ് രാഹുലിന്റെ നേതൃത്വത്തെ പാര്‍ട്ടിയില്‍ ആരും എതിര്‍ക്കില്ലെന്നും പറഞ്ഞു. തന്നെ കൂടാതെ  കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, പി. ചിദംബരം തുടങ്ങിയ നേതാക്കളടക്കം ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയോട് ചര്‍ച്ച നടത്തിയിരുന്നു. രാഹുലിനെ പാര്‍ട്ടി നേതാവായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ പൂര്‍ണ പിന്തുണയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് രാഹുലിനെ പഴിചാരേണ്ടതില്ല എന്നുമാണ് പാര്‍ട്ടി നിലപാട്. തിരിച്ചടികള്‍ എല്ലാ പാര്‍ട്ടികളും നേരിട്ടുണ്ട് അതിന് നേതൃതത്തെ പഴിച്ചിട്ട് കാര്യമില്ലെന്നും സി.പി.ഐ.എമ്മിന്റെയും ആ.ര്‍.ജെ.ഡിയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ദ്വിഗ് വിജയ് സിംങ് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത നെഹ്‌റുവിന്റെയും, മൗലാന ആസാദിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ട് യുവാക്കള്‍ നേതൃത്വം ഏറ്റെടുക്കണമെന്നും  ദ്വിഗ് വിജയ് പറഞ്ഞു. സംഘടനാ തിരഞ്ഞടുപ്പും അംഗത്വ രൂപീകരണവും  നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു നീക്കം കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. 2015 വരെയാണ് നിലവിലെ  കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാലാവധി