Categories

ഹോളിവുഡ് ഗാനരചയിതാവ് ഹാല്‍ ഡേവിഡ് അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡിലെ വിഖ്യാത ഗാനരചയിതാവ് ഹാല്‍ ഡേവിഡ് (91) അന്തരിച്ചു. 1960കളിലും തുടര്‍ന്നും പ്രമുഖ സംഗീതജ്ഞന്‍ ബര്‍ട്ട് ബച്ചാരക്കുമൊത്ത് നിരവധി ഹിറ്റ് ഗാനങ്ങളാണ് ഡേവിഡ് ഒരുക്കിയത്.

Ads By Google

ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ലോസ് ഏഞ്ചല്‍സിലെ സെഡാര്‍സ് സിനാനി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും അവിടെവെച്ച് മരണമടങ്ങെന്നും ഡേവിഡിന്റെ ഭാര്യ യൂനൈസ് ഡേവിഡ് അറിയിച്ചു.

1921 മേയില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച ഹാരോള്‍ഡ് ലേന്‍ ഡേവിഡ് എന്ന ഹാല്‍ ഡേവിഡ് 1940കളിലാണ് ഗാനരചനയുടെ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ഡേവിഡ് 1957ലാണ് ബുച്ചാരക്കിനെ കണ്ടുമുട്ടുന്നത്. മരണം വരെ ഈ കൂട്ടുകെട്ട് തുടര്‍ന്നു. ഈ കൂട്ടുകെട്ടില്‍ പിറന്ന 40ലധികം ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു.

1969ല്‍ പുറത്തിറങ്ങിയ ‘ബച്ച് കസിഡി ആന്‍ഡ് ദ സുഡാന്‍സി കിഡ്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഡേവിഡും ബുച്ചാരക്കും ഓസ്‌കര്‍ പുരസ്‌കാരം പങ്കിട്ടു. മൂന്ന് തവണ ഓസ്‌കറിന് നാമനിര്‍ദേശവും ലഭിച്ചു. ഇതുകൂടാതെ നിരവധി പുരസ്‌കാരങ്ങളാണ് ഡേവിഡിനെ തേടിയെത്തിയത്.

1974ല്‍ അദ്ദേഹം അമേരിക്കന്‍ സൊസൈറ്റി ഓഫ് കമ്പോസേഴ്‌സ് ഓതേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സില്‍ ചേര്‍ന്നു. 1980കളിലും 1986ലും ഇതിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.