എഡിറ്റര്‍
എഡിറ്റര്‍
വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തി: പി.കെ ജയലക്ഷ്മിക്ക് വക്കീല്‍ നോട്ടീസ്
എഡിറ്റര്‍
Saturday 25th August 2012 4:02pm

തിരുവനന്തപുരം: പിന്നോക്കക്ഷേമ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ വക്കീല്‍ നോട്ടീസ്. തിരഞ്ഞെടുപ്പ് പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. വയനാട് സ്വദേശിയായ കെ.പി ജീവന്റെ പരാതിയിലാണ് മന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Ads By Google

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ജയലക്ഷ്മി നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി പൂര്‍ത്തിയായി എന്നാണ് നല്‍കിയിരിക്കുന്നതെന്ന് ജീവന്റെ പരാതിയില്‍ പറയുന്നു. മന്ത്രിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ച പത്ത് ലക്ഷം രൂപയുടെ സോഴ്‌സ് വെളിപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് ജയലക്ഷ്മിയുടെ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Advertisement