എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടില്‍ ഇടത്-ജയലളിത സഖ്യത്തിന് അന്ത്യം
എഡിറ്റര്‍
Friday 7th March 2014 8:02am

jayalalitha

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടതുപക്ഷവുംജയലളിതയും തമ്മിലുണ്ടായിരുന്ന സഖ്യത്തിന് വിരാമം.

സീറ്റ് വിഭജനം പ്രശ്‌നം മൂലമാണ് ജയലളിതയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്ന് ഇടതുനേതാക്കള്‍ പറഞ്ഞു.

ഇതോടെ തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സി.പി.ഐ.എമ്മും സി.പി.ഐയും അറിയിച്ചു.

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും മുഴുവന്‍ സീറ്റിലും ജയലളിത സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ഇടതുനേതാക്കള്‍ അമര്‍ഷമുണ്ടായിരുന്നു.

എന്നാല്‍ ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ  പിന്‍വലിക്കുമെന്നാണ് ജയലളിത പറഞ്ഞിരുന്നത്.

മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ക്ക് ഇക്കുറി ഒരു സീറ്റ് മാത്രമേ നല്‍കൂ എന്ന നിലപാട് ജയലളിതയും രണ്ട് സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന് ഇടതുപാര്‍ട്ടികളും അറിയിച്ചു.

ജയലളിത തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് വീണ്ടും അറിയിച്ച സാഹചര്യത്തിലാണ് മുന്നണി വിടാന്‍ ഇടതുപക്ഷം തീരുമാനിച്ചത്.

നിരവധി പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും ജയലളിത വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ലെന്ന് ഇടതുനേതാക്കള്‍ കുറ്റപ്പെടുത്തി.

പത്തും എട്ടും എം.എല്‍.എ മാര്‍ വീതമുള്ള  സി.പി.ഐ.എമ്മും സി.പി.ഐ.യും കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതും ജയലളിതയുടെ പിന്തുണയോടെയായിരുന്നു.

Advertisement