കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ പത്തു വര്‍ഷത്തിനു ശേഷം ഇടതിനു അട്ടിമറി ജയം. അട്ടിമറി ജയത്തിലൂടെയാണ് ഡെന്‍മാര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമൊക്രറ്റിക് പാര്‍ട്ടി ഭരണം പിടിച്ചെടുത്തത്.

നേരിയ ഭൂരിപക്ഷമാണ് ഇവര്‍ നേടിയിരിക്കുന്നത്. 99 ശതമാനം വോട്ടെണ്ണിയപ്പോള്‍ സോഷ്യല്‍ േെഡമാക്രാറ്റുകള്‍ 89 ശതമാനം സീറ്റുകള്‍ നേടി. പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റാസ്മുസെന്റെ സെന്റര്‍ റൈറ്റ് ബ്ലോക്ക് 86 സീറ്റിലും വിജയിച്ചു. 179 സീറ്റുകളുളള പാര്‍ലമെന്റില്‍ 90 സീറ്റാണു കേവല ഭൂരിപക്ഷം.

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച സോഷ്യല്‍ ഡെമൊക്രറ്റിക് നേതാവ് ഹെലെ തോര്‍നിങ് ഷമിദ് ഡെന്‍മാര്‍ക്കിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. തോല്‍വി സമ്മതിച്ച പ്രധാനമന്ത്രി ലാര്‍സ് ഷമിദിനെ ഫോണില്‍ വിളിച്ചു പ്രശംസിച്ചു.