ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കേണ്ടതില്ല എന്ന ആദ്യ തീരുമാനത്തില്‍ നിന്നും ഇടതുപാര്‍ട്ടികള്‍ പിന്‍വലിയുന്നു. ഒബാമയുടെ സന്ദര്‍ശനം ആരംഭിക്കുന്ന നവംബര്‍ എട്ടുമുതല്‍ രാജ്യവ്യാപകമായ പ്രതിഷേധം നടത്താനാണ് തീരുമാനം. ഇതിനായുള്ള സംയുക്തപ്രസ്താവനയില്‍ വിവിധ ഇടതുപാര്‍ട്ടികള്‍ ഒപ്പുവച്ചിട്ടുണ്ട്.

ഇറാഖ് യുദ്ധം, ഭോപ്പാല്‍ ദുരന്തം, വിസ പ്രശ്‌നം, ഇന്ത്യന്‍ വിദേശനയം,വാറന്‍ ആന്‍ഡേഴ്‌സണ്‍ എന്നീ വിഷയത്തില്‍ അമേരിക്ക എടുത്ത നിലപാടുകള്‍ക്കെതിരേയാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇടതുപക്ഷം തയ്യാറെടുക്കുന്നത്.

Subscribe Us:

സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി പി ഐ നേതാവ് എ ബി ബര്‍ദന്‍, ആര്‍ എസ് പി നേതാവ് അബനി റോയ്, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേബ്രതാ ബിശ്വാസ് എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.