എഡിറ്റര്‍
എഡിറ്റര്‍
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുനേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടു
എഡിറ്റര്‍
Saturday 4th August 2012 1:00pm

ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുനേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സുധാകരറെഡ്ഢി, ഫോര്‍വേഡ്‌ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബപ്രതാപ് ബിശ്വാസ്, ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Ads By Google

വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുക,  ഭക്ഷ്യസുരക്ഷാ ബില്‍ ആവശ്യമായ ഭേദഗതികളോടെ പാസാക്കുക, ദരിദ്രരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ആസൂത്രണ കമ്മീഷന്‍ തയ്യാറാക്കിയ കണക്കുകള്‍ പുന:പരിശോധിക്കുക, എ.പി.എല്‍, ബി.പി.എല്‍ വിഭജനം ഒഴിവാക്കി സാര്‍വത്രിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ ഇടതുനേതാക്കള്‍ ഉന്നയിച്ചത്.

അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍കാര്‍ഡ് വിതരണം ചെയ്യുന്നതിലും മറ്റും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി പ്രകാശ് കാരാട്ട് പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷയ്ക്കായി ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും സാധാരണക്കാരനെ സംബന്ധിച്ച് ഇത് തിരിച്ചടിയാണെന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്

ഭക്ഷ്യസുരക്ഷാ ബില്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരാതി അനുഭാവപൂര്‍വം പരിഗണിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടത് നേതാക്കള്‍ കഴിഞ്ഞ 5 ദിവസമായി ദല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയിരുന്നു.

Advertisement