ലെബനന്‍: സൗദിവിരുദ്ധ ട്വീറ്റ് ലൈക്ക് അടിച്ചതിന് വനിതാ മേജറിനെ ലെബനന്‍ പുറത്താക്കി. സൈബര്‍ക്രൈം ആന്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ബ്യൂറോ മേധാവിയായ സൂസന്‍ ഹജ്ജ് ഹൊബൈച്ചിനെയാണ് പുറത്താക്കിയത്.

Subscribe Us:

ലെബനീസ് നിര്‍മാതാവായ ചാര്‍ബല്‍ ഖലീല്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയതിനെ പറ്റി ട്വീറ്റ് ചെയ്തിരുന്നു. ഇത് ലൈക്ക് അടിച്ചതിനാണ് നടപടി.

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത അപൂര്‍ണ്ണമാണ്. അങ്ങനെ വെച്ചിട്ടുണ്ടെങ്കില്‍ ബോംബ് വെച്ചിട്ടാകുമെന്നായിരുന്നു ട്വീറ്റ്. (The news women were allowed to drive in Saudi Arabia was incomplete. They were allowed to drive cars only if they were booby-trapped)

ഖലീലിന്റെ ട്വീറ്റിനെ ലെബനന്‍ അപലപിച്ചിരുന്നു.

ലൈക്ക് അടിച്ചത് വിവാദമാക്കിയപ്പോള്‍ സൂസന്‍ ഇത് അണ്‍ലൈക്ക് ചെയ്യുകയും അക്കൗണ്ട് പൂട്ടുകയും ചെയ്തിരുന്നു. പക്ഷെ സ്‌ക്രീന്‍ഷോട്ടുകള്‍ സൂസനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് സൂസനെതിരെ നടപടിക്ക് തീരുമാനമായത്.

രാജ്യത്തെ ശക്തയായ വനിതാ നേതാക്കളിലൊരാളായിരുന്നു സൂസന്‍. 2002 മുതലാണ് ഇവര്‍ പദവിയിലെത്തിയത്.