എഡിറ്റര്‍
എഡിറ്റര്‍
ഇബ്രാഹിം കുഞ്ഞിനെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ലീഗ് പ്രകടനം നടത്തുന്നു: സമരക്കാര്‍ പിരിഞ്ഞു
എഡിറ്റര്‍
Sunday 17th November 2013 12:58pm

ibrahim

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ലീഗ് ഹൗസിന് മുന്നില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് ലീഗുകാര്‍ പ്രകടനം നടത്തുന്നു.

ദേശീയ പാത വികസനത്തിനെതിരെ പ്രതിഷേധിക്കുവാന്‍ മലപ്പുറത്ത് നിന്നും എത്തിയവരാണ് മന്ത്രിയെ ലീഗ് ഹൗസിന് മുന്നില്‍ വച്ച് തടഞ്ഞത്.

അതേ സമയം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരുന്ന സര്‍വ്വേ നിര്‍ത്തുമെന്ന് ലീഗിന്റെ ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധമവസാനിപ്പിച്ച് പിരിഞ്ഞ് പോവുകയാണെന്ന് സമരക്കാര്‍ പറഞ്ഞു.

എന്നാല്‍ ലീഗ് നേതാക്കള്‍ ആരും തന്നെ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായ തീരുമാനം അറിയിച്ചിട്ടില്ല.

180 ഓളം കുടുംബങ്ങളാണ് പ്രതിഷേധത്തിനെത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് മന്ത്രിയെ ലീഗ് ഹൗസിന് മുന്നില്‍ തടഞ്ഞത്. തുടര്‍ന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സമരക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ലീഗ് പ്രകടനം ആരംഭിച്ചത്. ലീഗിനെ വെല്ലുവിളിക്കാന്‍ ആര്‍ക്കാണ് ധൈര്യമെന്ന് ചോദിച്ച് കൊണ്ടാണ് ലീഗുകാര്‍ പ്രകടനം നടത്തിയത്.

Advertisement