Categories

Headlines

തളിപ്പറമ്പില്‍ ലീഗ് എസ് ഡി പി ഐ സംഘഷം തുടരുന്നു

കണ്ണൂര്‍ : തളിപ്പറമ്പില്‍ മുസ്‌ലിം ലീഗ് എസ് ഡി പി ഐ സംഘര്‍ഷം തുടരുന്നു. ന്യൂ ബസാറിലുള്ള ലീഗ് നിയോജകമണ്ഡലം ഓഫീസ്, ചന്ദ്രിക ഓഫീസ്, മന്ന ലീഗ് ഓഫീസ് എന്നിവ അക്രമത്തില്‍ തകര്‍ക്കപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മന്നയിലെ എസ് ഡി പി ഐ ഓഫീസിന് നേരെയും അക്രമമുണ്ടായി.

ചുവരെഴുത്തിനെച്ചൊല്ലിയായിരുന്നു ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. ചന്ദ്രിക ഓഫീസിലെ ഫാക്‌സ്,  മന്ന ലീഗ് ഓഫീസിലെ റിലീഫ് ഫണ്ട് വകയില്‍ സൂക്ഷിച്ച 18,700 രൂപയും അക്രമികള്‍ കവര്‍ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.