എഡിറ്റര്‍
എഡിറ്റര്‍
എയ്ഡഡ് പദവിക്കായി വീണ്ടും മുസ്‌ലീം ലീഗിന്റെ മുറവിളി
എഡിറ്റര്‍
Wednesday 23rd January 2013 3:48pm

തിരുവനന്തപുരം: മലബാറിലെ 33 അണ്‍എയ്ഡഡ് സ്‌കൂളിന് എയ്ഡഡ് പദവി നല്‍കാനായി മുസ്‌ലീം ലീഗ് വീണ്ടും സമ്മര്‍ദ്ദതന്ത്രവുമായി രംഗത്ത്. ഇത് സംസ്ഥാന സര്‍ക്കാറിനെ വീണ്ടും വെട്ടിലാക്കുന്നു.

Ads By Google

33 സ്‌കൂളുകളില്‍ ഭൂരിഭാഗവും മലപ്പുറം ജില്ലയിലും മുസ്‌ലീം ലീഗ് മനേജ്‌മെന്റിന്റെ  ഉടമസ്ഥതയിലുമാണുള്ളത്.
ഏഴു മന്ത്രിമാര്‍ ഇതിനെ പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ലീഗ് മന്ത്രിമാരുടെ ആവശ്യം.

എന്നാല്‍ ഈ കാര്യത്തില്‍ കൃത്യമായ ഒരു തീരുമാനം എടുക്കാന്‍ സര്‍ക്കാറിന് ഇതുവരെ ആയില്ല.
തുടക്കം മുതല്‍ തന്നെ എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് മന്ത്രിമാര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തിരുന്നു.

എന്നാല്‍ അദ്ധ്യാപകര്‍ക്ക് കെ.ഇ.ആര്‍ ചട്ട പ്രകാരം എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കണം എന്നാണ് ലീഗിന്റെ ശക്തമായ മറ്റൊരു ആവശ്യം. ഈ ആവശ്യത്തെ കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഒരു ചര്‍ച്ചക്ക് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

വിദ്യഭ്യസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ 1995 ലാണ് കേന്ദ്രസഹായത്തോടെ 42 സ്‌കൂളുകള്‍ ആരംഭിച്ചത്.ഇതില്‍ 6 എണ്ണത്തിന്റെ   പ്രവര്‍ത്തനം നിലച്ചു. അവശേഷിക്കുന്ന് 36ല്‍ 33 എണ്ണം മലപ്പുറം ജില്ലയിലാണ്.

ധനമന്ത്രി കെ.എം മാണിയും, ഗതാഗതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദും ആ്ണ് ലീഗിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ത്തത്. എയ്ഡഡ് പദവി നേരിട്ട് ആവശ്യപ്പെടാതെ കെ.ഇ.ആര്‍ ചട്ട്പ്രകാരം അധ്യാപകര്‍ക്ക് സമ്പളവും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ തത്വത്തില്‍ എയഡഡ് പദവി ലഭിക്കും.

സ്‌കൂള്‍ മാനേജ്‌മെന്റിന്റയും ചില താത്പര്യകക്ഷികളുടെയും താത്പര്യം സംരക്ഷിക്കാന്‍ മുസ്‌ലീം ലീഗ ശ്രമിക്കുന്നതായ്് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Advertisement