എഡിറ്റര്‍
എഡിറ്റര്‍
താനൂരില്‍ ഫുട്‌ബോള്‍ ഗ്രാൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
എഡിറ്റര്‍
Monday 6th February 2017 8:54am

Attacked-2

 

താനൂര്‍: മലപ്പുറം താനൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ മുസ്‌ലീംലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു. ഓമ്പത് പേര്‍ക്ക് ആക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ സെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.

Als read ‘കൊന്നാലും രാജിയില്ല, പഠിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തുമ്പോള്‍ തുറക്കും, സമരം കിടക്കുന്ന കെ മുരളീധരന്റെ ശിപാര്‍ശയിലും പലര്‍ക്കും അഡ്മിഷന്‍ നല്‍കിയിട്ടുണ്ട്’: ലക്ഷ്മിനായര്‍ 

പരിക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ടുപേരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. താനൂരില്‍ തുടര്‍ന്നുവരുന്ന സി.പി.ഐ.ഏം- മുസ്‌ലീംലീഗ് സഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് അക്രമണമെന്നാണ് വിവരങ്ങള്‍.

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് രാത്രി ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നവരെ മാരകായുധങ്ങളുമായെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ സി.പി.ഐ.എം ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.

Advertisement