കണ്ണൂര്‍: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. പട്ടുവം കണ്ണപുരം അരിയില്‍ സ്വദേശി ഷുക്കൂര്‍ ആണ് വെട്ടേറ്റ് മരിച്ചത്. വെട്ടേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞദിവസം ഒരു സി.പി.എം. പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു.

ഇന്ന് ഉച്ചയോടെ തളിപ്പറമ്പിനടുത്ത് അരയില്‍  വെച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കാറിനു നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍  പ്രതിഷേധിച്ച് എല്‍.ഡി.എഫും  കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.