എഡിറ്റര്‍
എഡിറ്റര്‍
എം.ഐ ഷാനവാസിനെ ഇനി എംപിയായി സഹിക്കാന്‍ കഴിയില്ലെന്ന് മുസ്ലീലീഗ്
എഡിറ്റര്‍
Friday 8th November 2013 10:56pm

shanavasvahab

കോഴിക്കോട്: വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീംലീഗ് രംഗത്ത്. സംസ്ഥാന സെക്രട്ടറി പി.വി.അബ്ദുള്‍ വഹാബാണ് ഷാനവാസിനെതിരെ രൂക്ഷമായി വിമര്‍ശനമുയര്‍ത്തിയത്.

അഞ്ച് വര്‍ഷം ഷാനവാസിനെ എം.പിയായി സഹിച്ചെന്നും ഇനി സഹിക്കാന്‍ കഴിയില്ലെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. എം.പി.ഫണ്ട് ചെലവഴിച്ചതില്‍ ഷാനവാസ് ലീഗിനെ അവഗണിച്ചെന്നും വഹാബ് ആരോപിച്ചു. അഞ്ച് വര്‍ഷമായി ഷാനവാസിനെ എം.പിയായി സഹിക്കുന്നു.

ഇനി സഹിക്കാന്‍ കഴിയില്ല. എം.പി.ഫണ്ട് ചെലവഴിച്ചതില്‍ ലീഗിനെ അവഗണിച്ചു. പിച്ച ചട്ടിയുമായി പിന്നാലെ നടക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. തിരഞ്ഞെടുപ്പ് മത്സരിക്കുകയാണെങ്കില്‍ തോറ്റ് തുന്നം പാറുന്ന സാഹചര്യമാണ് ഷാനവാസിനുള്ളത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരക്കാര്‍ ലീഗിനെ സമീപിക്കും. തോല്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ ലീഗ് തോല്‍പ്പിക്കുക തന്നെ ചെയ്യും.  ലീഗുകാര്‍ പോത്തുകളാണെന്ന് ആരും കരുതേണ്ടെന്നും വഹാബ് പറഞ്ഞു.

മലപ്പുറത്ത് നിലമ്പൂരില്‍ നടന്ന ലീഗ് കണ്‍വെന്‍ഷനിലാണ്  ഷാനവാസിനെ രൂക്ഷമായ ഭാഷയില്‍ വഹാബ് വിമര്‍ശിച്ചത്. അതേസമയം. ഷാനവാസിനെതിരെയുള്ള വഹാബിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നും ലീഗിന്റെ നിലപാടല്ലെന്നും ലീഗ് ജനറല്‍ സെക്രട്ടരി കെ.പി.എ മജീദ് വ്യക്തമാക്കി.

ഘടകക്ഷികളെ പ്രയാസപ്പെടുത്തുന്ന നിലപാട് ലീഗ് എടുക്കില്ല. വബാബിന്റെ പ്രസ്താവന ഏത സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും മജീദ് പറഞ്ഞു.

Advertisement