Categories

Headlines

മദ്യനയം അപൂര്‍ണമെന്ന് ലീഗ്

മലപ്പുറം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ മുസ്‌ലീം ലീഗിനും അതൃപ്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം അപൂര്‍ണമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

മദ്യശാലകളുടെ നിയന്ത്രണാവകാശം പഞ്ചായത്തുകളെ ഏല്‍പിക്കുന്ന വ്യവസ്ഥ പുനസ്ഥാപിക്കാത്തതിലാണ് ലീഗ് പ്രധാനമായും അതൃപ്തി രേഖപ്പെടുത്തുന്നത്. ബാറുകള്‍ നിര്‍ബാധം ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലും ലീഗ് അതൃപ്തി അറിയിച്ചിട്ടുണ്ട്.

മദ്യനയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസിയും മദ്യനയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

2 Responses to “മദ്യനയം അപൂര്‍ണമെന്ന് ലീഗ്”

  1. നിദ നസ്റിന്‍

    ഇച്ഛാശക്തി എന്നത് ചില ബോധ്യങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതാണ്. മുസ്ലിം ലീഗിന് ബോധ്യങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതാണ് വിചിത്രം.
    നിങ്ങള്‍ നോക്കൂ. ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍്കക് അധികാരം നല്‍കണമെന്ന് പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞ് നടന്ന പാര്‍ട്ടിയാണ് ലീഗ്. ഇപ്പോള്‍ എന്തായി. ഈ ആവശ്യം അംഗീകരിപ്പിച്ചെടുക്കാന്‍ എന്തുകൊണ്ട് ലീഗിന് കഴിഞ്ഞില്ല. ആരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന ബോധ്യം പോലുമില്ലാതെ നേതാക്കളുടെ തുണിയുടെ വാലും പിടിച്ചു നടക്കുന്ന മജീദിനൊടൊക്കെ പറഞ്ഞിട്ട് എന്താണ് ഫലം. കാറില്‍ ഞെളിഞ്ഞിരുന്ന് മുഖം മറച്ച് പത്രവും പിടിച്ച് വായിച്ചോണ്ട് മലപ്പുറം മുഴുവന്‍ ചുറ്റിനടന്നിട്ട് കാര്യമില്ല, ജനങ്ങളോട് ആത്മാര്‍ത്ഥത വേണം. സമൂഹത്തോട് സത്യസന്ധമായി പ്രതികരിക്കണം. കുറഞ്ഞ പക്ഷം വി.ടി ബല്‍റാം, ഷാഫി പറമ്പില്‍ എന്നിവരെയെങ്കിലും നിങ്ങള്‍ കണ്ട് പഠിക്കണം.

  2. kunjaappa

    അത് കോണ്‍ഗ്രസ്സും പറഞ്ഞിരുന്നു,ലീഗു മാത്രമല്ല,എന്തിനും ലീഗിന്റെ ചുമലില്‍ കയറി ശീലമായി പ്പോയി അല്ലെ? ഇനി ലീഗ് യു ഡി എഫിനെ ഹൈജാക്ക് ചെയ്തെന്ന് ആരോപിക്കില്ലല്ലോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ