ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കുന്നതിനു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നു മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ്, ശരദ് യാദവ് തുടങ്ങിയ നേതാക്കള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടു. തിടുക്കത്തില്‍ ബില്‍ പാസാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നും നേതാക്കള്‍ പ്രധാനമന്ത്രിയോടു വ്യക്തമാക്കി.

പിന്നോക്ക സംവരണ വിഭാഗത്തിലെ വനിതകള്‍ക്കു പ്രത്യേക സംവരണം നല്‍കണമെന്ന ആവശ്യമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇന്നലെ രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയതില്‍ ലാലു പ്രസാദ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ഖേദം പ്രകടിപ്പിച്ചു.