കൊച്ചി: നേതാക്കള്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന് രമേശ് ചെന്നിത്തലയുടെ ഉപദേശം.

കേരളം ഭരിക്കുന്നത് മുസ്‌ലിം ലീഗാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫില്‍ ഒരു കക്ഷിക്കും അപ്രമാദിത്വമില്ല. ഒരു കക്ഷികള്‍ക്കും വലുപ്പച്ചെറുപ്പമില്ല.  ചര്‍ച്ചയിലൂടെയാണ് യു.ഡി.എഫ് തീരുമാനങ്ങള്‍ എടുക്കാറുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

Ads By Google

‘സംസ്ഥാനത്ത് ഭരണം നടത്തുന്നത് ലീഗാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത് പരസ്യമായി സമ്മതിച്ച് കൊടുക്കുന്നില്ലെങ്കിലും ഇതാണ് സത്യം. നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് ഇത് കൊണ്ടുനടക്കുന്നത്, നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കള്‍.’എന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് ഇന്നലെ പട്ടാമ്പിയിലെ പൊതുയോഗത്തില്‍ പറഞ്ഞത്.

‘ലീഗിന് ഹിതകരമല്ലാത്തതൊന്നും അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ നടക്കില്ലെന്നും’ ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു.

എന്നാല്‍ ഇബ്രാഹിം കുഞ്ഞ് പറഞ്ഞതില്‍ തെറ്റില്ലെന്നായിരുന്നു ഇന്നലെ രമേശ് ചെന്നിത്തല പറഞ്ഞത്. ഇബ്രാഹിം കുഞ്ഞ് പറഞ്ഞതില്‍ തെറ്റില്ല. ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. കേരളത്തില്‍ ലീഗിന് കേരളത്തില്‍ പ്രാധാന്യവും പ്രമാണിത്വവുമുണ്ടെന്നുമാണ് ഇന്നലെ രമേശ് ചെന്നിത്തല പറഞ്ഞത്.