എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്ന് പിണറായി വിജയന്‍
എഡിറ്റര്‍
Wednesday 6th November 2013 5:51pm

pinarayi-vijayan-580-406

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2004 ലെ സ്ഥിതി ആവര്‍ത്തിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

യു.ഡി.എഫ് സര്‍ക്കാറിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും തമ്മില്‍ തല്ലിന്റെ കൂടാരമായി യു.ഡി.എഫ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. എ.കെ.ജി പഠനകേന്ദ്രത്തിന്റെ ജ്യോതിബസു ജന്‍മശതാബ്ദി സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

2004ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20ല്‍ 19 സീറ്റും എല്‍.ഡി.എഫ് സ്വന്തമാക്കിയിരുന്നു. ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട യു.ഡി.എഫിന് സമാന തിരിച്ചടി ഉണ്ടാകുമെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ഓര്‍മ്മപ്പെടുത്തല്‍.

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ജനവിരുദ്ധ ശക്തികള്‍ക്ക് തിരിച്ചടി കിട്ടും. യു.ഡി.എഫിന്റെ ജനദ്രോഹനയങ്ങള്‍ ജനങ്ങള്‍ക്ക് മടുത്തു.
ഒപ്പം നില്‍ക്കുന്ന കക്ഷികള്‍ക്കും മടുത്തു.

കോണ്‍ഗ്രസ്സില്‍ ചേരി തിരിവ് രൂപപ്പെട്ടിരിക്കുന്നു. പ്രധാന കക്ഷികളെല്ലാം വലിയ ഭിന്നിപ്പിലാണ്. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. തമ്മില്‍ തല്ലിന്റെ കൂടാരമായി യുഡിഎഫ് മാറി.

യുഡിഎഫിനുള്ളിലെ പ്രശ്‌നങ്ങള്‍ ഇതിന്റെ പ്രതിഫലനമാണ്. യുഡിഎഫ് ഗവണ്‍മെന്റ് ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു. യുഡിഎഫിനുള്ളിലെ ജനവിരുദ്ധത എല്‍ഡിഎഫിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

അത് കൊണ്ട് തന്നെ 2004ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ഇത്തവണ എല്‍.ഡി.എഫ് ആവര്‍ത്തിക്കുമെന്നും പിണറായി പറഞ്ഞു.

Advertisement