തിരുവനന്തപുരം: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട്  ഇപ്പോള്‍ നടത്തുന്ന സമരം തുടരാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിയന്തര യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.

മുല്ലപ്പെരിയാറില്‍ എല്‍.ഡി.എഫ് നടത്തുന്ന സമരം അവസാനിപ്പിക്കരുതെന്ന് ഇടുക്കി ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സമരം തുടരാന്‍ തീരുമാനിച്ചത്. ഏതുരീതിയിലാണ് സമരം നടത്തേണ്ടതെന്ന് ഇടുക്കി ജില്ലാകമ്മറ്റി തീരുമാനിക്കും.

Subscribe Us:

പ്രശ്‌നം അവസാനിക്കുന്നത് വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കുന്നതായി എല്‍.ഡി.എഫ് അറിയിച്ചു. എന്നാല്‍ സമരം പെട്ടെന്ന് അവസാനിപ്പിക്കുന്നതിനോട് എല്‍.ഡി.എഫിന് യോജിപ്പില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്ക് പങ്കെടുക്കാനാവത്തതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കും.

Malayalam news

Kerala news in English