Categories

പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേട്ടം

ldf-rw
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ 29 സീറ്റില്‍ 16 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു. 12 സീറ്റ് യു.ഡി.എഫും ഒരെണ്ണം സ്വതന്ത്രയും നേടി.

അടൂര്‍ നഗരസഭ ഒന്നാം വാര്‍ഡിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി തേജസും പന്തളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ യു ഡി എഫിലെ അലീമ അമ്മാളും ആനിക്കാട് പഞ്ചായത്തിലെ 12 ാം വാര്‍ഡിലെ സി പി ഐ എം സ്വതന്ത്രന്‍ അജി കല്ലുപുരയും വിജയിച്ചു.

ചെങ്ങന്നൂര്‍ പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം.ജി ശ്രീകുമാറും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ മഴുക്കീര്‍കീഴ് വാര്‍ഡില്‍ കേരള കോണ്‍ എം സ്ഥാനാര്‍ഥി ജെസി കൊണ്ടോടിയും വിജയിച്ചു. കൃഷ്ണപുരം പഞ്ചായത്ത് ആറാം വാര്‍ഡില്‍ യു.ഡി.എഫിലെ പി.ജെ. അന്‍സാരി വിജയിച്ചു. കോട്ടയം ആര്‍പ്പൂക്കര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ. ഷാജി വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ കൊടക്കാട്ടുപാറ വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ നിര്‍മ്മല ഷാജി വിജയിച്ചു. സീറ്റ് സി പി ഐ എമ്മില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. പുറമേരി പഞ്ചായത്ത് അരൂര്‍ വാര്‍ഡില്‍ സി പി ഐ എം സ്ഥാനാര്‍ഥി ടി പി കുട്ടിശങ്കരന്‍ വിജയിച്ചു. തിക്കോടി പഞ്ചായത്തിലെ തൃക്കോട്ടൂര്‍ വെസ്റ്റ് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജനതാദളിലെ ടി സി പ്രസന്നന്‍ വിജയിച്ചു. സി പി ഐ എമ്മിലെ മുരളി നടുക്കണ്ടിയെയാണ് തോല്‍പിച്ചത്. താമരശേരി പഞ്ചായത്തിലെ ഈര്‍പ്പോണ വാര്‍ഡില്‍ കോണ്‍ഗ്രസിലെ നവാസ് ഈര്‍പ്പോണ വിജയിച്ചു. എല്‍ ഡി എഫ് സ്വതന്ത്രന്‍ അസീസാണ് രണ്ടാം സ്ഥാനത്ത്.

പാലക്കാട് ജില്ലയില്‍ അഗളി പഞ്ചായത്തിലെ ഭൂതിവഴി വാര്‍ഡില്‍ സി പി ഐ സഥാനാര്‍ഥി എന്‍.ബാലസുബ്രഹ്മണ്യന്‍ വിജയിച്ചു. ജനതാദളിന്റെ സിറ്റിങ് സീറ്റായിരുന്നു ഇവിടെ. യു ഡി എഫിന്റെ ഭാഗമായി ജനതാദള്‍ തന്നെയാണ് ഇവിടെ മത്സരിച്ചത്. കരിമ്പുഴ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തലയാനി ദേവയാനി വിജയിച്ചു. സി പി ഐ എമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കാസര്‍കോട് ജില്ലയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ യു ഡി എഫ് വിജയിച്ചു. കോണ്‍ഗ്രസിലെ നാരായണയാണ് വിജയിച്ചത്. സി പി ഐ എമ്മാണ് രണ്ടാം സ്ഥാനത്ത്.

Comments are closed.